in ,

വെറുതെ അല്ല ഇത്രേം ഫിറ്റ്നസ്, വർക്കൗട്ടിലും ലൂക്കായി നവ്യ നായർ, താരത്തിന്റെ സൗന്ദര്യ രഹസ്യം ഇതാണ്

രണ്ടായിരത്തി ഒന്നിൽ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് നായികയായി ചുവടുവച്ച താരമാണ് നവ്യാനായർ. 2002 ലിറങ്ങിയ നന്ദനം എന്ന ചിത്രമാണ് താരത്തിന് കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. ചിത്രത്തിലെ ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ പ്രീതി തന്നെയാണ് നേടിയെടുത്തത്. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയെടുത്തു.

ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നവ്യ അഭിനയിച്ചിരിക്കുന്നത് ദിലീപിന് ഒപ്പം ആണ്.ഏതാണ്ട് ഏഴോളം ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ച് നായിക-നായകന്മാരായി വേഷം കൈകാര്യം ചെയ്തത്. മോഹൻലാലിനൊപ്പം ചതുരംഗം, മമ്മൂട്ടിക്കൊപ്പം സേതുരാമയ്യർ സിബിഐ തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷം കൈകാര്യം ചെയ്യുവാൻ നവ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും നവ്യ ചേക്കേറുകയും ഉണ്ടായി. 2004 ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു.

പിന്നീട് പത്തോളം തമിഴ് സിനിമകളിൽ വേഷം കൈകാര്യം ചെയ്ത താരത്തിന്റെ 2008 പുറത്തിറങ്ങിയ ആടും കൂത്ത് എന്ന സിനിമയിലെ അഭിനയം നിരൂപകപ്രശംസ നേടിയിരുന്നു. 2005 സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിലൂടെ നവ്യ രണ്ടാമതും ചലച്ചിത്ര പുരസ്കാരത്തിന് അർഹയാവുകയായിരുന്നു. 2008ലാണ് താരം കണ്ണട സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. ഗജ എന്ന ചിത്രത്തിലാണ് അന്ന് നവ്യ അഭിനയിച്ചത്. സിനിമകൾക്ക് പുറമേ പരസ്യചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി ഏതാണ്ട് 50 ലധികം ചിത്രങ്ങളിൽ ആണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്.

2010ൽ മുംബൈയിൽ ബിസിനസുകാരനായ സന്തോഷ് മേനോനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. നല്ല ഒരു നർത്തകി എന്ന നിലയിലും നവ്യ ഇതിനോടകം തിളങ്ങി കഴിഞ്ഞു. സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന സാഹചര്യത്തിൽ നൃത്തരംഗത്ത് നവ്യ സജീവമായിരുന്നു. 2012 സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ രണ്ടാം തിരിച്ചുവരവ് നവ്യ നടത്തിയിരുന്നു.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചിത്രമായ ദൃശ്യത്തിന്റെ കന്നഡ പതിപ്പിൽ നവ്യ പ്രത്യക്ഷപ്പെടുകയുണ്ടായി. വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് തിളങ്ങി ഇല്ലെങ്കിലും സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിൽ ഒക്കെ സജീവസാന്നിധ്യമായി എന്നും നവ്യ ഉണ്ടായിരുന്നു. 2015 സൂര്യ ഫെസ്റ്റിവലിൽ നവ്യാനായർ സംവിധാനംചെയ്ത അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ വളരെയധികം ജനശ്രദ്ധ നേടി എടുക്കുകയുണ്ടായി. ഇപ്പോൾ താരം സിനിമയിലേക്ക് തൻറെ രണ്ടാം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്. സിനിമയിലേക്ക് എത്തിയ അന്ന് മുതൽ ഇന്ന് വരെ താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നത് തന്നെയാണ് നവ്യയുടെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ അതിൻറെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. തൻറെ വർക്കൗട്ട് ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി നവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Written by admin

ഇത് അടുത്ത നായികയോ? ഡെവിൾ കുഞ്ചുവിന്റെ പുതിയ കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അമ്മ ഒരുക്കിയ ഡ്രസ്സിൽ അതി സുന്ദരിയായി ജയസൂര്യയുടെ മകൾ.. കൂടെ കിടിലൻ ഡാൻസും, വീഡിയോ