ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച നടനാണ് ജയസൂര്യ. നടനെന്ന നിലയില്‍ ലാളിത്യമാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്. താര ജാഡകളൊന്നും ഇല്ലാത്ത ജയസൂര്യയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. മറ്റ് നടീ നടന്മാരെപ്പോലെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം തന്നെ താരവും കുടുംബവും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ താരത്തെ മാത്രമല്ല, താരത്തിന്റെ ഭാര്യ സരിതയേയും മക്കളെയുമെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന പോലെ എല്ലാവര്‍ക്കും സുപരിചിതവുമാണ്.
2004 ല്‍ ആണ് ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ജയസൂര്യയ്ക്ക് ഒപ്പം അഭിനയത്തില്‍ അദ്വൈതും അരക്കൈ നോക്കിയിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ മകൾ വേദാ ജയസൂര്യ തൻ്റെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ച ഒരു ഡാൻസാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഇത് വൈറൽ ആയിരിക്കുകയാണ്. വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന സ്റ്റെപ്പുകളാണ് വേദയുടെ ഡാൻസിന്റെ പ്രത്യേകത.
രാജ മൗലി സംവിധാനം ചെയ്ത് റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ തകർത്തഭിനയിച്ച ആർ ആർ ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടു വെച്ചാണ് വേദ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇതിന് മുൻപും പല ഡാൻസ് വീഡിയോകളും വേദ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. വേദയുടെ ഡാൻസിന് ധാരാളം ആരാധകരും ഉണ്ട്. ഒരു താര പുത്രി ആയിരുന്നിട്ട് കൂടിയും പ്രേക്ഷകർക്ക് മുന്നിൽ തൻ്റേതായ ഒരു വ്യക്തിത്വം കൊണ്ട് വരാൻ ശ്രമിക്കുകയാണ് ഈ പത്ത് വയസ്സുകാരി.മറ്റ് സിനിമാ ബന്ധങ്ങളൊന്നും ഇല്ലാതെ മിമിക്രിയിലൂടെ കലാ രംഗത്തെത്തിയ ജയസൂര്യ ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
ദോസ്ത് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 2002-ൽ വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. പിന്നീട് ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിലും അഭിനയിച്ചു. ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ച് തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.
നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നർമരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളർച്ചക്ക് സഹായകമായത്. വൈറലായി മാറിയ റാസ്പുടിൻ നൃത്തച്ചുവടുകളുമായും നേരത്തേ വേദ എത്തിയിരുന്നു. അന്ന് വേദയുടെ നൃത്ത വീഡിയോ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ചേട്ടൻ അദ്വൈതാണ്. ഷോർട്ട് ഫിലിം സംവിധാനം ചെയ്തും ചില ചിത്രങ്ങളിൽ അഭിനയിച്ചും അദ്വൈത് പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.