സമൂഹ മാധ്യമങ്ങൾ ഏറെ ആരാധകരുള്ള കപ്പിൾ ആണ് പേളിയും ശ്രീനിഷും. ഇരുവരുടേയും വിവാഹവും പ്രണയവും ഒക്കെ സമൂഹമാധ്യമങ്ങൾ വലിയ ആഘോഷമാക്കിയ കാര്യങ്ങളായിരുന്നു. തന്റെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അങ്ങനെ പേളിയുടെ സഹോദരി റേച്ചലും സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് സുപരിചിതയായി മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുള്ള വിശേഷങ്ങളുമായി റേച്ചലും ഇപ്പോൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും ആളുകൾ ഏറ്റെടുക്കുന്നത് തന്നെയാണ്. മോഡൽ കൂടിയായ റേച്ചൽ ഇടയ്ക്ക് പേളിയുടെ യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി തൻറെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. വാവാച്ചി എന്നാണ് പേർളി റേച്ചലിനെ വിളിക്കുന്നത്. സഹോദരി റേച്ചൽ മാണി ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാൻ പേളി മറക്കാറില്ല.
പേളിയെ പോലെ ഫാഷനബിൾ തന്നെയാണ് റേച്ചൽ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ അടക്കം നിരവധി ആരാധകരാണുള്ളത്. ഒരു ബഹുമുഖ പ്രതിഭ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആളാണ് റേച്ചൽ. ഇൻറീരിയൽ ഡിസൈനിങ് താല്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിൻറെ ഇൻറീരിയൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം ആയിരുന്നു ഫോട്ടോഗ്രാഫർ റോബിൻ വിജി തോമസിനെ റേച്ചൽ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ റോബിനും ഒന്നിച്ചുള്ള യാത്രകളും വിശേഷങ്ങളും ഒക്കെ റേച്ചൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചുകൊണ്ടാണ് റേച്ചലിനും റൂബനും വിവാഹ ആശംസകളുമായി പേളിയും ശ്രീനിഷും രംഗത്തെത്തിയത്. ഇരുവരുടെയും കണ്ണുകളിൽ ഇപ്പോൾ കാണുന്ന തിളക്കം എന്നും നിലനിൽക്കട്ടെ എന്ന് ഇരുവർക്കും സന്തോഷം ആശംസിച്ചുകൊണ്ട് പേർളി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. താനും ശ്രീനിഷും എന്നും ഇരുവർക്കും ഒപ്പമുണ്ടാകുമെന്ന് വാക്കും അനിയത്തിക്ക് നൽകുവാൻ പേർളി മറന്നിരുന്നില്ല.
പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞ അതീവ സുന്ദരിയായി ആണ് റേച്ചൽ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പേളിയുടെ മകൾ നിലയ്ക്ക് ഒപ്പം സമയം ചെലവഴിക്കുന്നതിനും വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് റേച്ചൽ. പേർളിയെ പോലെ തന്നെ മറ്റൊരു അമ്മയുടെ സംരക്ഷണവും സ്നേഹവും നിലയ്ക്ക് റേച്ചൽ നൽകുന്നുണ്ടെന്ന് കാര്യത്തിൽ സംശയമൊന്നുമില്ല. ഇപ്പോൾ തൻറെ ജീവിതത്തിലെ മറ്റൊരു മനോഹര നിമിഷത്തിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് റെയ്ച്ചൽ. കഴിഞ്ഞദിവസമാണ് റേച്ചലിനെ പ്രസവത്തിനായി ഏഴാം മാസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
പ്രാർത്ഥനയ്ക്കും മറ്റു ചടങ്ങുകൾക്കും ശേഷമാണ് ഭർത്താവ് റൂബന്റെ വീട്ടിൽ നിന്നും റേച്ചലിനെ വീട്ടുകാർ കൂട്ടിക്കൊണ്ടുവന്നത്. കല്യാണസാരിയിലാണ് റെയ്ച്ചൽ ചടങ്ങിനായി എത്തിയത്. കരച്ചിൽ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ഉണ്ടാകുമെന്നായിരുന്നു റൂബന്റെ മറുപടി.ഭർത്താവിന്റെ കുടുംബാംഗങ്ങളെ എല്ലാം വീഡിയോയിൽ റേച്ചൽ പരിചയപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് തൻറെ കുടുംബത്തിലെ പുതിയ ഒരു സന്തോഷ നിമിഷം പങ്കുവെച്ചിരിക്കുന്നത് പേർളിയാണ്.