in

തന്റെ ഇഷ്ട താരം ആര്? ലാലേട്ടനോ മമ്മൂക്കയോ…? മറുപടിയുമായി പ്രേക്ഷകരുടെ സ്വന്തം അഞ്ജലി

എന്തുകൊണ്ടോ… ഇപ്പോ സിനിമാ താരങ്ങളെക്കാള്‍ പ്രേക്ഷകര്‍ക്കിഷ്ടം സീരിയന്‍ താരങ്ങളെയാണ്. അത് ചിലപ്പോള്‍ എന്നും കാണുന്നതു കൊണ്ടാകാം. എന്നിരുന്നാലും പല സീരിയല്‍ താരങ്ങളും ഇപ്പോള്‍ പലര്‍ക്കും വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. ഇവരെ ആരെയെങ്കിലും നേരിട്ടു കാണാന്‍ അവസരം കിട്ടിയാല്‍ പ്രേക്ഷകര്‍ക്ക് ചോദിക്കാനുള്ളത് അവരുടെ കുടുംബ വിശേഷങ്ങള്‍ ആയിരിക്കില്ല, മറിച്ച് സീരിയലിലെ തുടര്‍ ഭാഗങ്ങളാകും.

അത്രത്തോളം ആകാംക്ഷയോടെയാണ് വീട്ടിനുള്ളിലെ കാത്തിരിപ്പ്. ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ട് ഓരോ ദിവസങ്ങളും അവസാനിപ്പിക്കുന്നതു കൊണ്ടു തന്നെ എന്തായിരിക്കും അടുത്ത എപ്പിസോഡില്‍ നടക്കുക എന്നതാകും മുഖ്യ ചര്‍ച്ചാ വിഷയം. പണ്ടൊക്കെ ആഹാരം കഴിക്കാന്‍ ആയിരുന്നു കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഇരിക്കാറുള്ളതെങ്കില്‍ ഇപ്പോള്‍ അത് സീരിയല്‍ കാണുന്ന സമയത്ത് എന്നാക്കി മാറ്റേണ്ടി വരും. സെലിബ്രേറ്റികള്‍ക്ക് പ്രത്യേകിച്ച് അഭിനേതാക്കള്‍ക്ക്‌ പലര്‍ക്കും അഭിമുഖങ്ങളില്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു ചോദ്യമാണ് ഏത് നടനെ അല്ലെങ്കില്‍ നടിയെയാണ് കൂടുതല്‍ ഇഷ്ടം, എന്തുകൊണ്ട്…?

അങ്ങനെയിരിക്കെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരെ അടുത്ത കുറേ നാളുകളായി പിടിച്ചിരുത്തുന്ന സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന ഗോപികയെ ആരാധകര്‍ക്ക് മുന്നില്‍ കിട്ടുന്നത്. അപ്പൊഴേ പതിവ് ചോദ്യവും എത്തി. മമ്മൂട്ടിയേയോ ലാലേട്ടനെയോ കൂടുതല്‍ ഇഷ്ടം. ഈ ചോദ്യത്തിന് പലരും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് പതിവ്. ഇരുവരും വലിയ ഫാന്‍സ് ഗ്രൂപ്പുകളാല്‍ ചുറ്റപ്പെട്ട് കഴിയുന്നവരായതു കൊണ്ട് സൈബര്‍ ആക്രമണം ഭയന്നാണ് ഈ ഒഴിഞ്ഞു മാറല്‍. എന്നാല്‍, ഈ ചോദ്യത്തിന് വളരെ അളന്നു കുറിച്ച് മറുപടി നല്‍കി രക്ഷപെടുന്നവരുമുണ്ട്. ഇവിടെ ഗോപികയും ആദ്യം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ മറയില്ലാതെ മറുപടിയെത്തി.

ഇരുവരെയും ഒരുപാട് ഇഷ്ടമാണ്. എങ്കിലും ഒരു പൊടിയ്ക്ക് കൂടുതല്‍ ഇഷ്ടം ലാലേട്ടനോടുണ്ട്. എന്തു കൊണ്ടോ… എനിക്ക് ചെറുപ്പം മുതല്‍ അങ്ങനെയാണ്. സാന്ത്വനത്തിലെ ശിവേട്ടന്റെ സ്വന്തം അഞ്ജലിയില്‍ നിന്നും ഇത്തരമൊരു മറുപടി എത്തിയതോടെ ലാലേട്ടന്‍ ഫാന്‍സ് നിലത്തും താഴെയുമൊന്നുമല്ല. അവര്‍ പെരുത്ത് സന്തോഷത്തിലാണ്. അതിന് കാരണവുമുണ്ട്. സാന്ത്വനത്തിലെ ശിവേട്ടന് കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയോടാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്നു മുതല്‍ അഞ്ജലിയുടെ ഇഷ്ടം അറിയാന്‍ കാത്തിരിക്കുകയായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍.

മിനി സ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ് സാന്ത്വനത്തിലെ അഞ്ജലിയായെത്തുന്ന ഡോക്ടര്‍ ഗോപിക ഇപ്പോള്‍. കുട്ടി ക്കാലത്ത് തന്നെ അഭിനയത്തില്‍ ചുവടു വെച്ച ഗോപിക മോഹന്‍ലാല്‍ ചിത്രം ബാലേട്ടനില്‍ അഭിനയിച്ചിരുന്നു. അന്ന് അനിയത്തി കീര്‍ത്തന അനിലും ഗോപികക്കൊപ്പം ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. എന്തായാലും ഇപ്പോള്‍ കേരളത്തില്‍ എവിടെ ചെന്നാലും ശിവേട്ടന്റെ അഞ്ജലിയെ കാണാനും പരിചയപ്പെടാനുമായി നിരവധിപ്പേര്‍ ഓടി എത്താറുണ്ട്. ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരംഗമായി ശിവേട്ടനും അഞ്ജലിയും മാറിക്കഴിഞ്ഞിരിക്കുന്നു.

Written by admin

വീണ്ടും സന്തോഷവാർത്ത.. തന്റെ സഹോദരി റേച്ചലിന്റെ ഏഴാം മാസ വിശേഷം പങ്കുവെച്ച് പേളി മാണി

പ്രിയ സീരിയലായ അമ്മയറിയാതെയിലെ വിനീതിന്റെ അമ്മയായ സുഭദ്ര യഥാർത്ഥത്തിൽ ആരാണെന്നറിയാവോ? നടൻ സായ് കുമാറും വിനു മോഹനുമായി ഈ നടിക്കുള്ള ബന്ധം ഇങ്ങനെ