പുതിയ ലുക്കിലും ബിക്കിനിയിലും എല്ലാം ആരാധകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന തെന്നിന്ത്യൻ താര സുന്ദരി ആണ് ലക്ഷ്മി റായി. ഹോട് വേഷങ്ങളിലൂടെയും അല്ലാതെയും സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് പലപ്പോഴും ലഭിക്കുന്നത്. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യചിത്രങ്ങളിലെ മോഡലായിരുന്നു താരം.
ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലായി റായി വേഷമിട്ടിട്ടുണ്ട്. 2005 തമിഴിലെ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം ചുവടുവെയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്തു. 2008 പുറത്തിറങ്ങിയ അണ്ണൻതമ്പി, ടു ഹരിഹർനഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ ഒന്നാം നിര നായികയായി മലയാളത്തിൽ താരം തിളങ്ങി നിന്നു.
ചട്ടമ്പിനാട്, അണ്ണൻതമ്പി തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പം ആയിരുന്നു വേഷം കൈകാര്യം ചെയ്തതെങ്കിൽ റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻ ബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. 2014ലാണ് ലക്ഷ്മി റായി തൻറെ പേര് റായി ലക്ഷ്മി എന്ന് ആക്കി മാറ്റുന്നത്.ലക്ഷ്മി തൻറെ പേരിൽ ന്യൂമറോളജി പ്രകാരം ആണ് മാറ്റം വരുത്തി റായ് ലക്ഷ്മി എന്നാക്കിയത്. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ താരം ഏറ്റവും കൂടുതൽ പങ്കു വച്ചിട്ടുള്ളത് തന്റെ വർക്കൗട്ട് ചിത്രങ്ങൾ മറ്റുമാണ്. ഏറ്റവുമൊടുവിൽ നടി പങ്കുവെച്ചത് പുതിയ ഹെയർസ്റ്റൈൽ ചിത്രമായിരുന്നു.
ഈ ലോക്ക് ഡൗണിന് എൻറെ ആശ്വാസം എന്ന് പറഞ്ഞുകൊണ്ടായിരുന്നു റായി ഇൻസ്റ്റഗ്രാമിൽ അത് പോസ്റ്റ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇതിനോടകം അൻപതോളം ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്തു. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളും തുറന്നു പറഞ്ഞു കൊണ്ട് താരം രംഗത്ത് എത്താറുണ്ട്. ബോളിവുഡ് ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് മേക്കോവറുമായി റായി ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയം. തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ് പ്രണയം എന്ന വികാരം എന്ന് റായ് ലക്ഷ്മി പറയുന്നു.
അതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് ആൺ സുഹൃത്തുക്കൾ ഉണ്ട് എന്ന് താരം വ്യക്തമാക്കുന്നു. പലരുമായും ഡേറ്റിങ്ങ് പോയിട്ടുണ്ടെന്നും ആണ് താരം വ്യക്തമാക്കുന്നത്. അതിൽ തനിക്ക് തോന്നിയിരുന്നത് പല ബന്ധങ്ങളോടും സീരിയസായി ഉള്ള അടുപ്പം തന്നെയായിരുന്നു. എന്നാൽ പങ്കാളിക്ക് ഒരിക്കലും അങ്ങനെ ആയിരുന്നില്ല. അവർ ആഗ്രഹിച്ചിരുന്നത് എൻറെ ശരീരവും പണവും മാത്രമായിരുന്നു. ഇത് അറിയുമ്പോൾ പലപ്പോഴും ഞാൻ തളർന്നു പോയിട്ടുണ്ട്. എന്നാലും പ്രണയം എന്ന വികാരത്തിൽ നിന്ന് ഒളിച്ചോടാൻ എനിക്ക് സാധിക്കുന്നില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.