ഇന്ന് മലയാളത്തിൽ ഏറെ ആരാധകരുള്ള ഒരു മിനിസ്ക്രീൻ പരമ്പര ആണ് അമ്മയറിയാതെ.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന പരമ്പരയ്ക്ക് നിരവധി ആരാധകർ ആണ് ഉള്ളത്.ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഇന്ന് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ ആയി കഴിഞ്ഞിരിക്കുകയാണ്.ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ടത് വിനീതിന്റെ അമ്മ സുഭദ്ര ആയി വേഷം കൈകാര്യം ചെയ്യുന്ന താരം ശൈലജയുടെ പേര് ആണ്.അഭിനയ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്ന് എത്തിയ താരം ഓരോ എപ്പിസോഡിലും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്.ഇപ്പോൾ താരത്തിനെപ്പറ്റി ഉള്ള കൂടുതൽ വിവരങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയ മകളാണ് താരം. വൈകിയാണ് ശൈലജ അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.എങ്കിൽ പോലും അഭിനയം നൽകുന്ന സന്തോഷത്തിൽ താൻ സംതൃപ്ത ആണെന്ന് താരം വ്യക്തമാക്കുകയുണ്ടായി.അന്ന കരീന എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അമ്മയറിയാതെ, പ്രണയവർണ്ണങ്ങൾ തുടങ്ങിയ പരമ്പരകളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രത്തിലും ഇതിനോടകം വേഷം കൈകാര്യം ചെയ്ത് കഴിഞ്ഞിരിക്കുകയാണ് താരം. അച്ഛൻറെ മകൾ എന്ന ധൈര്യം പോലെ നടൻ മുകേഷിൻറെ സഹോദരി സന്ധ്യാ രാജേന്ദ്രൻ പറഞ്ഞ വാക്കുകളാണ് തന്നെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നത് എന്ന് താരം പറയുന്നു.
അച്ഛനും ചേട്ടൻ സായികുമാറും ചേച്ചി ശോഭ മോഹനും സ്വകാര്യത ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നത് കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ സിനിമ മേഖലയോട് എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ചേട്ടനും പെൺകുട്ടികൾ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിനോട് താൽപര്യമില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് നായികയാകാൻ വിളിച്ചിരുന്നു. എങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു.പഠിപ്പ് കഴിഞ്ഞ ഉടൻ തന്നെ ജോലി കിട്ടിയ താരം 18 വർഷത്തോളം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് ജോലി ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു വിവാഹവും നടന്നത്.
താരത്തിന്റെ മകൻ വിനോദ് മോഹനും ഇന്ന് അറിയപ്പെടുന്ന ഒരു യുവതാരമായി വന്നിരിക്കുകയാണ്. അഭിനയ പാരമ്പര്യം ഉള്ള കുടുംബത്തിൽനിന്നാണ് അഭിനയരംഗത്തേക്കു കടന്നുവന്നത് എങ്കിലും ഒഡീഷ്യനുകളിലൂടെ ആണ് താരം അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നത്. വീട്ടിലെ ഏറ്റവും ഇളയ മകൾ ആയിരുന്ന ശൈലജ കൊട്ടാരക്കരയുടെ കൊച്ചുമകൾ ആണോ എന്ന് പോലും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. വീട്ടിലെ ഏറ്റവും ഇളയ മകൾ ആയിരുന്നതുകൊണ്ട് തന്നെ എല്ലാവരുടെയും സ്നേഹവും വാൽസല്യവും നേടി വളർന്ന താൻ അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും അച്ഛനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല എന്ന് താരം വ്യക്തമാക്കുന്നു. അച്ഛനും അമ്മയ്ക്കും അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു എങ്കിലും അഭിനയിക്കാൻ പോകുന്നതിനു മുമ്പ് അമ്മയുടെ അനുവാദം താൻ വാങ്ങിയിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.