in

യാത്ര ആവുന്ന സമയത്ത് സഹോദരനെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൈഥിലി..!! ശേഷം നിലവിളക്കുമേന്തി വലതുകാൽ വച്ച് വരന്റെ വീട്ടിലേയ്ക്ക്, വീഡിയോ

സാധാരണക്കാര്‍ പോലും വിവാഹം എന്നത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവമാക്കി മാറ്റാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനായി പണം മുടക്കാനും ആര്‍ക്കും മടിയില്ല. അപ്പോള്‍ വരന്‍/വധു ഒരു സെലിബ്രേറ്റി കൂടി ആണെങ്കിലോ…? ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് ഏപ്രില്‍ 28 നായിരുന്നു നടി മൈഥിലിയുടെ വിവാഹം. ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര്‌ ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്.

ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരന്റെ വീട്ടിലേയ്ക്ക് എത്തിയ വധൂവരന്മാരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്പത്തിന്റെ വീട്ടിലേയ്ക്ക് സ്വീകരിച്ചത്. വീട്ടു പടിയ്ക്കലെത്തിയ മൈഥിലിയുടെ കയ്യിലേയ്ക്ക് സമ്പത്തിന്റെ അമ്മ നിലവിളക്ക് നല്‍കി. ആ വിളക്കുമായി താരം വലതുകാല്‍വെച്ച് സമ്പത്തിന്റെ വീട്ടിലേയ്ക്ക്…. തുടര്‍ന്ന് വീടിന്റെ മുകളിലെ നിലയിലുള്ള പൂജ മുറിയിലേയ്ക്കാണ് ഇരുവരും പോയത്. പ്രാര്‍ത്ഥിച്ചെത്തിയ നവദമ്പതികള്‍ക്ക് വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ മധുരം നല്‍കി.

വീടിനുള്ളില്‍ മധുരം നല്‍കുന്ന ചടങ്ങ് പുരോഗമിക്കുമ്പോഴും, വീടിന് പുറത്ത് ചെണ്ടമേളം കൊഴുക്കുകയായിരുന്നു. ഇരുവരും വിവാഹ ചടങ്ങുകള്‍ക്കായി ധരിച്ചിരുന്ന വസ്ത്രങ്ങളിലും ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മൈഥിലി പരമ്പരാഗത സ്വര്‍ണ്ണ നിറവും വെള്ളയും കലര്‍ന്ന കസവു സാരിയാണ് ധരിച്ചിരുന്നത്, വരന്‍ സമ്പത്ത് പരമ്പരാഗത മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചു. വിവാഹ ദിനത്തില്‍ നവദമ്പതികളെ അണിയിച്ചൊരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ്.

വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം സിനിമ താരങ്ങള്‍ക്കായി വൈകിട്ട് കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതു മുതല്‍ മൈഥിലി തന്റെ പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. സമ്പത്തിനെ ആദ്യമായി കണ്ടതും പ്രണയം പറഞ്ഞതും മരത്തില്‍ വച്ചായിരുന്നു എന്നു വരെ താരം വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തിയിട്ടുണ്ട്‌.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന സിനിമയിലൂടെയായിരുന്നു മൈഥിലി സിനിമയില്‍ ചുവടുവച്ചത്. ലോഹം എന്ന ചിത്രത്തിലൂടെ താന്‍ ഒരു ഗായിക കൂടിയാണെന്നും താരം തെളിയിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, മായാ മോഹിനി, കേരള കഫെ, ചട്ടമ്പി നാട്, ഈ അടുത്ത കാലത്ത്, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, നാടോടി മന്നന്‍, വെടി വഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

മൈഥിലിക്ക് ആശംസ നേര്‍ന്ന് അടുത്ത സുഹൃത്തുക്കളായ അനുമോളും സ്രിന്ദയും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു. ‘നീ വിവാഹിതയായതില്‍ വളരെ സന്തോഷം. നിങ്ങളുടെ ജീവിതം ധന്യമാകട്ടെ. ലോകത്തെ എല്ലാ സന്തോഷങ്ങള്‍ക്കും അര്‍ഹതപ്പെട്ടവളാണ് നീ. സന്തോഷം നിറഞ്ഞ വിവാഹ ആശംസകള്‍.’ എന്നാണ് മൈഥിലിയുടെ വിവാഹ ദിനത്തില്‍ അനുമോള്‍ കുറിച്ചത്. മൈഥിലിയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് സ്രിന്ദ മൈഥിലിയുടെ വിവാഹ ദിനത്തില്‍ പങ്കുവെച്ചത്.

Written by admin

പ്രിയ സീരിയലായ അമ്മയറിയാതെയിലെ വിനീതിന്റെ അമ്മയായ സുഭദ്ര യഥാർത്ഥത്തിൽ ആരാണെന്നറിയാവോ? നടൻ സായ് കുമാറും വിനു മോഹനുമായി ഈ നടിക്കുള്ള ബന്ധം ഇങ്ങനെ

ഒട്ടേറെ ആരാധകരുള്ള നടി രഞ്ജിത; നിത്യനന്ദ സ്വാമിക്കൊപ്പമുള്ള തന്റെ കിടപ്പറ രംഗങ്ങൾ ചോർന്നതോടെ വിവാദ താരമായി, പിന്നീട് സന്യാസം സ്വീകരിച്ച്‌ ഇപ്പോൾ മാനിത്യാനന്ദ മയി, താരത്തിന്റെ ജീവിതകഥ ഇങ്ങനെ