മലയാളി പ്രേക്ഷകർക് ഏറ്റവും കൂടുതൽ വാത്സല്യവും സ്നേഹവും ഉള്ള യുവ നടിയാണ് നമിത പ്രമോദ്, മലയാളത്തിലെ ഒട്ടുമിക പ്രമുഖ നടന്മാരുടെയും കൂടെ നായികയായി തിളങ്ങിയ താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റുകൾ ആയിരുന്നു.ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക് എത്തുന്നത് എങ്കിലും, ദുൽക്കർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ നായകന്മാരായ വിക്രമാദിത്യൻ എന്ന സിനിമയാണ് താരത്തിനു താരമുല്യം സമ്മാനിച്ചത്, ലാൽ ജോസ് ചിത്രമായ വിക്രമാദിത്യൻ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. തുടർന്നു നിരവതി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിനായി.
സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം അവിടെ പങ്കുവെക്കാറുണ്ട്, അത്തരത്തിൽ താരം തന്റെ ഇൻസ്റ്ററാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണിപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്. സാരിയിൽ അധീവ സുന്ദരിയായി നികുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.
മലയാള ചലച്ചിത്ര നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.
തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലും, ലോ പൊയ്ന്ടിലും അഭിനയിച്ചു. നമിതയുടെ 6-ആമത്തെ ചിത്രം ലാൽ ജോസിന്റെ വിക്രമാദിത്യൻ ആയിരുന്നു. തുടര്ന്ന് നിരവധി ചിത്രങ്ങളില് അഭിനയിച്ചു.