in

അതെ ഹൻസുവും കമ്മിറ്റഡ് ആണ്.. ആളുടെ ചിത്രം പങ്കുവെച്ച് താരം

മലയാളത്തിലെ പ്രിയതാരമാണ് നടൻ കൃഷ്ണകുമാർ. സീരിയലിലും സിനിമയിലും സജീവമായിരുന്നു താരം. അദ്ദേഹത്തിന് നാല് പെൺമക്കളാണ് ഉള്ളത്. നാലുപേരും സോഷ്യൽ മീഡിയയിൽ സജീവ താരങ്ങളാണ്. ഈ പെൺമക്കളെ പോലെ തന്നെ അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോസും ചിത്രങ്ങളുമെല്ലാം തന്നെ നിമിഷനേരം എന്തുകൊണ്ടാണ് വൈറൽ ആകാറുള്ളത്.

പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കുടുംബം തന്നെയാണ് കൃഷ്ണകുമാറിൻ്റെത്. കൃഷ്ണകുമാറിൻ്റെ ഏറ്റവും ഇളയ മകളാണ് ഹൻസിക കൃഷ്ണ. ചേച്ചി അഹാന കൃഷ്ണ അഭിനയിച്ച ലൂക്ക എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു ഹൻസിക. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള താരം കൂടിയാണ് ഹൻസിക. മാത്രമല്ല യൂട്യൂബിലും വളരെയധികം സജീവമാണ് താരം.

ഹൻസികയുടെ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോഴിതാ ആരാധകർ ലൈവിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായി വന്നിരിക്കുകയാണ് ഹൻസിക. കമ്മിറ്റഡ് ആണോ എന്ന് ഒരു ആരാധകൻ്റെ ചോദ്യത്തിന് ആണ് ഹൻസിക ഇങ്ങനെ ഉത്തരം പറഞ്ഞിരിക്കുന്നത്. അതെ എന്ന് പറഞ്ഞുകൊണ്ട് ഷിൻ-ചാൻ്റെ ഫോട്ടോയാണ് ഹൻസിക ഷെയർ ചെയ്തിരിക്കുന്നത്.

നിങ്ങൾ എല്ലാവരും ഇങ്ങനെ ഒരാളെ മറന്നു എന്നു പറഞ്ഞുകൊണ്ടാണ് ഹൻസിക ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഒരുപാട് ചോദ്യങ്ങൾ ആരാധകർ ചോദിച്ചിരുന്നു. അതിന് എല്ലാം തന്നെ ഹൻസിക ഉത്തരം നൽകിയിട്ടുണ്ട്.

Written by admin

നയൻതാര വിവാഹിതയാവുന്നു, ആശംസകളുമായി ആരാധകർ

സാരിയുടെ കുത്തഴിഞ്ഞ് താഴെവീണു. പൈജാമയുള്ളത് കൊണ്ട് രക്ഷപെട്ടു. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു, അനുഭവം വിവരിച്ച് അനു സിത്താര