നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് ഇരുവരും എത്തുകയായിരുന്നു. മിക്കവാറും ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
അതേസമയം, വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്നേഷ് ശിവന്‍ ചിത്രം ‘കാതുവാക്കുള്ള രണ്ട് കാതല്‍’എന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളിലെത്തും.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.