in

മകൾ സുദർശനയ്‌ക്കൊപ്പം ഉറങ്ങുന്ന ചിത്രം പങ്കിട്ട് അർജുൻ, അച്ഛന്റെ ഫോട്ടോ കോപ്പി തന്നെയാണല്ലോ മകളെന്ന് ആരാധകർ

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്.

മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

മകളോടൊപ്പം ഉറങ്ങുന്നതിന്റെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അർജുൻ. ഒരുദിവസം നീ എന്റെ മടിയെ മറികടക്കും, എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല, എന്റെ കൊച്ചുസുധ എന്ന ക്യാപ്ഷനൊപ്പമായാണ് അർജുൻ ഫോട്ടോ പോസ്റ്റ് ചെയ്തത്.

മകളേയും ചേർത്ത് പിടിച്ചുറങ്ങുന്ന അർജുന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് അച്ഛന്റെ ഫോട്ടോ കോപ്പി തന്നെയാണല്ലോയെന്നായിരുന്നു കമന്റുകൾ. ഒറിജിനൽ ഫോട്ടോ കോപ്പിയാണ്. താടി ഒഴിച്ച് മുഖം രണ്ടും ഒരേപോലെയുണ്ട്. താടിയുണ്ടെന്നേയുള്ളൂ, അല്ലാതെ നോക്കുമ്പോൾ രണ്ടാളും ഒരേപോലെയെന്ന കമന്റിന് ചിരിക്കുന്ന സ്മൈലിയായിരുന്നു അർജുന്റെ മറുപടി. അച്ഛന്റെ മോൾ തന്നെയെന്നാണ് ചിത്രം കണ്ടവരെല്ലാം പറഞ്ഞത്.

Written by admin

സാരിയിൽ അതിസുന്ദരിയായി പോപ്പിൻസ് സിനിമ താരം പാർവതി നായർ

എന്നെ ഒന്ന് വിഷം നല്‍കി കൊല്ലുമോ എനിക്ക് ഇനി ഇങ്ങനെ ജീവിക്കണ്ടയെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു, ജീവിതത്തെ കുറിച്ച് സ്വര്‍ണ്ണ തോമസ്