in

അനുക്കുട്ടി ഋതുമതിയായി, അമ്മയുടെ സ്ഥാനത്ത് നിന്ന് ചടങ്ങ് നടത്തി സൗഭാഗ്യ

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ കുടുംബത്തിലെ പുത്തൻ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

അനുക്കുട്ടി ഋതുമതിയായതിന്റെ സന്തോഷമായിരുന്നു സൗഭാഗ്യയും അർജുനും പങ്കിട്ടത്. സാരിയണിഞ്ഞ് മുല്ലപ്പൂവ് വെച്ച് സുന്ദരിയായായിരുന്നു അനു. അനുവിന്റെ അച്ഛനും അച്ഛമ്മയുമെല്ലാം സന്തോഷത്തോടെയാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. നിരവധിപേരാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്, ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ വല്ലാത്ത ഒരു സന്തോഷം തോന്നി. എന്നും ഈ കുടുംബം ഈ സന്തോഷത്തോടെ മുന്നോട്ടു പോവട്ടെ. സൗഭാഗ്യയെപ്പോലെ ചെറിയമ്മയെ കിട്ടിയ മകൾ ഭാഗ്യം ചെയ്ത മോൾ. എന്നിങ്ങനെ പോകുന്നു കമന്റുകൾ

കൊവിഡിനെത്തുടർന്നായിരുന്നു അർജുന്റെ അച്ഛനും ചേട്ടത്തിയമ്മയും വിടവാങ്ങിയത്. വേണ്ടത്ര കരുതലുകളെല്ലാമെടുത്തിട്ടും ഇരുവരേയും നഷ്ടമായെന്നും ആ സങ്കടം സഹിക്കാനാവുന്നതല്ലെന്നും പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു. അമ്മയുടെ കുറവ് അറിയിക്കാതെയാണ് സൗഭാഗ്യയും അർജുനും അനുവിനെ വളർത്തുന്നത്

Written by admin

അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു; പിറന്നാള്‍ മുത്തമേകി കാളിദാസ്‌

‘വൈറ്റ് ലുക്കിൽ തിളങ്ങി നടി’ശാലിൻ സോയ’….കിടിലൻ ചിത്രങ്ങൾ വൈറൽ…!!!