മലയാളത്തിലെ പ്രിയപ്പെട്ട നടി ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി ശില്പ ബാല. അവതാരികയായി യൂട്യൂബർ ആയും പ്രേക്ഷകർക്ക് സുപരിചിതയാണ് . ചാനലിലൂടെ നിരവധി വീഡിയോകൾ ആണ് താരം പങ്കുവയ്ക്കാറുള്ളത്. ഈയെടുത്തു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ അവതാരകയായി താരം എത്തുകയും ചെയ്യും എന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ താരം നടി ഭാവനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഭാവന തൻറെ സുഹൃത്തുക്കളിൽ ഏറ്റവും അടുത്ത ആളാണ് തൻറെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട് , ഭാവനയുടെ വിഷമഘട്ടത്തിൽ ആയിരുന്നപ്പോൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്, പഴയ നിലയിലേക്ക് കൊണ്ടുവരാൻ തങ്ങൾ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എനർജിറ്റക്ക് ആയ വ്യക്തി കൂടിയാണ്. മാത്രമല്ല അവൾക്ക് ലിപ്സ്റ്റിക് ഒരുപാട് ഇഷ്ടമാണ്. അവളുടെ അടുത്ത് ഒരുപാട് കളക്ഷൻ ഉണ്ട്,
താര ത്തിൻറെ മറ്റ് സുഹൃത്തുക്കളാണ് മൃദുലയും സയനോര യും രമ്യ നമ്പീശനും എല്ലാം. എല്ലാവരും ഒരുമിച്ചുള്ള നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്, ശില്പയുടെ യൂട്യൂബ് ചാനലും ഇടയ്ക്ക് താരങ്ങൾ എത്താറുണ്ട്.
ശില്പ ജനിച്ചതും വളർന്നതുമൊക്കെ ദുബായിലാണ്. പിന്നീട് കേരളത്തിലേക്ക് താമസം മാറ്റുകയായിരുന്നു ,കെമിസ്ട്രി എന്ന ചിത്രത്തിലാണ് താരം ആദ്യം പ്രേക്ഷകശ്രദ്ധ നേടിയത്. ശേഷം അവതാരികയായി പ്രമുഖ ചാനലുകൾ ജോലി ചെയ്യുകയായിരുന്നു , ഭർത്താവിൻറെ പേര് വിഷ്ണു എന്നാണ്