മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിയോണ ലിഷോയ്. നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തുടക്കത്തില്‍ താന്‍ അഭിനയം അത്രക്ക് എന്‍ജോയ് ചെയ്തിരുന്നില്ലെന്നും പിന്നീട് അതിനെക്കുറിച്ച് മനസിലാക്കി എന്‍ജോയ് ചെയ്യാന്‍ തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് അഭിനയമാണെന്നുമാണ് ലിയോണ പറയുന്നത്.
ലിയോണ ലിഷോയിയുടെ വാക്കുകള്‍, അച്ഛനാണ് എന്നോട് അഭിനയിച്ച നോക്കാന്‍ പറഞ്ഞത്. നോക്കാനേ പറഞ്ഞുള്ളൂ, അച്ഛന് ചിലപ്പൊ ഞാന്‍ ഇത് ഇട്ടേച്ച് പോരും എന്ന് തോന്നിയിരുന്നു. സിനിമയില്‍ എനിക്ക് ശരിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. പിന്നെ ഞാന്‍ മോഡലിങ് ചെയ്തു. പരസ്യങ്ങളും ചെയ്തു. അതിലൂടെ പണം കിട്ടിത്തുടങ്ങിയപ്പോള്‍, അത് ഈസി മണി ആണ്, ഇത് കൊള്ളാല്ലോ, എന്ന് എനിക്ക് തോന്നി. അങ്ങനെ അത് ഒരു ഫ്ളോയില്‍ ചെയ്ത് പോയി.
സിനിമയെക്കുറിച്ച് ഞാന്‍ എപ്പോഴും നെര്‍വസ് ആയിരുന്നു. അഭിനയത്തെക്കുറിച്ച്, ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല എന്ന ഫീലിങ്ങായിരുന്നു സിനിമയില്‍. അത് മാറാന്‍ കുറേ സമയമെടുത്തു, ഇത് ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട് എന്ന് മനസിലാക്കാന്‍ വര്‍ഷങ്ങളെടുത്തു. സാധാരണ ആളുകള്‍ ഈ സ്റ്റേജില്‍ എത്തിയിട്ടാണ് സിനിമയില്‍ കയറുന്നത്. പക്ഷെ, ഞാന്‍ സിനിമയിലെത്തിയിട്ട് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സ്റ്റേജിലെത്തിയത്.
എന്റെ കരിയറില്‍ അതിന് ശേഷം വന്ന എന്റെ സിനിമകളിലും ഈ മാറ്റം കാണാം. ഞാന്‍ കുറച്ച് കൂടെ ഫോക്കസ്ഡ് ആണ്. അല്ലെങ്കില്‍ എന്റെ ചുറ്റും നടക്കുന്ന പല കാര്യങ്ങളിലായിരുന്നു എന്റെ ശ്രദ്ധ. എന്നെ തുറിച്ച് നോക്കുന്ന കുറേ ആളുകള്‍, ക്യാമറ, ആംഗിള്‍, മേക്കപ്പ്, ഹെയര്‍… അങ്ങനെ എല്ലാം ടെന്‍ഷനായിരുന്നു, ദൈവമേ. ഒരു സീനിയര്‍ ആക്ടര്‍ വന്നാല്‍ പോയി, എന്ന അവസ്ഥയായിരുന്നു. പിന്നെ കുറച്ച് കാലം കഴിഞ്ഞ്, ഈ നിമിഷത്തില്‍ ചെയ്യുന്നത് എന്താണോ അതിലാണ് കാര്യം, എന്ന് മനസിലാക്കി, അഭിനയത്തില്‍ ഫോക്കസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് ആ മാറ്റം കാണാമായിരുന്നു. ഇപ്പോള്‍ മറ്റെന്തിനേക്കാളും എനിക്ക് സന്തോഷം കിട്ടുന്നുണ്ട് അഭിനയിക്കുമ്പോള്‍.