അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ലിയോണ ലിഷോയ്. ആഷിഖ് അബു സംവിധാനം ചെയ്ത മായനദിയില്‍ സഹനായിക വേഷത്തിലാണ് ലിയോണ എത്തിയത്. ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.
ചിത്രം പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് കൊണ്ടെത്തിച്ച ഒരു ചിത്രമായിരുന്നുവെന്നാണ് ലിയോണ പറയുന്നത്. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു മായനദിയില്‍ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്. അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ കഥാപാത്രത്തിന് കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നു എന്ന് തോന്നി. ആ ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നതും വളരെ രസകരമായിരുന്നു. കാരണം ഒരുപാട് റിലാക്സ് ചെയ്ത് കംഫര്‍ട്ടബിളായാണ് മായാനദി പൂര്‍ത്തീകരിച്ചത്.
2012ല്‍ റെജി നായര്‍ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ലിയോണ കടന്ന് വന്നത്. പ്രമുഖ സിനിമ സീരിയല്‍ താരം ലിഷോയിയുടെ മകളായ ലിയോണ പരസ്യങ്ങളില്‍ മോഡലായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. കലികാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാന്‍ ഇടയാക്കി. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അര്‍ജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കി.
ഇഷ്‌ക്ക് എന്ന ചിത്രത്തിലെ ലിയോണയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ട്വല്‍ത്ത് മാനിലെ അനുഭവങ്ങളെക്കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും എല്ലാം വെളിപ്പെടുത്തുകയാണ് ലിയോണ, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. വളരെ രസകരമായ പല അനുഭവങ്ങളും ലിയോണ ഈ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. താന്‍ ആദ്യമായി പ്രണയിച്ചത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നും ആ സമയത്ത് തന്റെ അമ്മയോട് കള്ളം പറഞ്ഞ് ബോയ് ഫ്രണ്ടുമായി കറങ്ങാന്‍ പോകുമായിരുന്നുവെന്നും താരം പറഞ്ഞു.
തിരികെ വീട്ടില്‍ എത്തുമ്പോള്‍ അമ്മ കൃത്യമായി തന്റെ കള്ളത്തരം പിടിക്കാറുണ്ടായിരുന്നുവെന്നും ലിയോണ വ്യക്തമാക്കി. താരത്തിന് നിലവില്‍ കാമുകന്‍ ഉണ്ടോ എന്നും സിനിമ മേഖലയില്‍ തന്നെ ഉള്ള ആളാണോ എന്നും അവതാരക ചോദിച്ചു. ഈ ചോദ്യത്തിന് തനിക്ക് കാമുകന്‍ ഉണ്ടെന്നും എന്നാല്‍ ആര്‍ക്കും അറിയാത്ത ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ലിയോണ വ്യക്തമാക്കി. തുടര്‍ന്ന് ട്വല്‍ത്ത് മാന്റെ വിശഷങ്ങളിലേക്ക് കടക്കുകയും ചിത്രത്തിന്റെ ട്രെയിലറിലെ ലിയോണയുടെ ചിരിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
സിനിമ എന്ന ലോകത്തിലേക്ക് വന്നതിനുശേഷമാണ് ഒരുപാട് വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുവരുന്ന ഒരുപാട് മനുഷ്യന്മാരുടെ കൂടെ ജോലി ചെയ്യുന്നത്. എങ്ങനെആണ് ഓരോ ആള്‍ക്കാരെ മനസ്സിലാക്കി ഡീല്‍ ചെയ്യുക എന്ന് പഠിച്ചത് ഇവിടെ വന്നിട്ടാണ്. അതുപോലെ ക്ഷമ എന്ന ഒരു കാര്യം പഠിക്കാന്‍ സാധിച്ചു. എത്ര വലിയ പ്രതിസന്ധി വന്നാലും അതിനെഡീല്‍ ചെയ്ത് അത് നമ്മളെ ബാധിക്കാതെ എങ്ങനെ മുന്നോട്ടുപോകുക എന്നതും പഠിച്ചുവെന്ന് താരം പറയുന്നു. ‘ഞാന്‍ സിനിമയിലെത്തണം എന്ന് അച്ഛന്‍ ആഗ്രഹിച്ചിട്ടൊന്നുമില്ല.
അച്ഛന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഞാന്‍ നടിയാകുമെന്ന്. കാരണം ഞാനൊരു ഇന്‍ട്രോവേര്‍ട്ട് ടൈപ്പാണ്. ഞാനും അങ്ങനെ ആഗ്രഹിച്ച് വന്നതൊന്നുമല്ല. അറിയാതെ വന്ന് പെട്ടതാണ്. സിനിമയില്‍ വന്ന ശേഷമാണ് ഞാന്‍ സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. കുറേ ഓഫറുകള്‍ വന്നപ്പോള്‍ അച്ഛന്‍ ‘ഒന്ന് ട്രൈ ചെയ്തോളൂ, എല്ലാവര്‍ക്കും കിട്ടുന്ന ചാന്‍സല്ലല്ലോ’ എന്ന് പറഞ്ഞെന്നും താരം വെളിപ്പെടുത്തി.