മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.
താഴെ പടിയിൽ നിന്നും ഉയർന്ന് വന്ന താരങ്ങളിൽ ഒരാളാണ് ലക്ഷ്മി. ഇന്ന് കാണുന്ന നിലയിലേക്ക് കരിയർ കഷ്ടപ്പെട്ട് കെട്ടിപ്പെടുത്തതാണ് ലക്ഷ്മി. ചെറുപ്പം മുതൽ അവതാരികയാകാനുള്ള താത്പര്യമായിരുന്നു ലക്ഷ്മിക്ക്. പോയ വർഷമാണ് ലക്ഷ്മി യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിരവധി പ്രേക്ഷകരാണ് ലക്ഷ്മിയുടെ വീഡിയോകൾക്കുള്ളത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പോസ്റ്റാണ്. ബി എം ഡബ്ലിയു 3 സീരീസ് എം സ്പോർട്സ് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ബി എം ഡബ്ലിയു തന്റെ ചെറുപ്പ കാലം മുതലുള്ള ആഗ്രഹമാണെന്നും ഒടുവിൽ അത് യാഥാർഥ്യമായെന്നും താരം പറയുന്നു. ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ബി എം ഡബ്ലിയു ആണ് താരം സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ ഏത് ആഗ്രഹവും നിറവേറ്റാൻ സാധിക്കുമെന്നും ,എല്ലാവര്ക്കും ഇതൊരു പ്രചോദനമാകണമെന്നും താരം പറയുന്നു.നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.
റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.