in

അതാണ് പാര്‍വതിയുടെ വൃത്തികെട്ട സ്വഭാവം, മക്കളോട് അനുകരിക്കരുതെന്ന് പറഞ്ഞു, ജയറാം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ജയറാമിന്റെ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ്. തനിക്കേറ്റവും പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് റാപ്പിഡ് ഫയര്‍ സെക്ഷനില്‍ മറുപടി പറയുകയായിരുന്നു താരം.

ചെണ്ടയോ ആനയോ ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചെണ്ട എന്നാണ് ജയറാം പറയുക. മുണ്ട്-ജീന്‍സ് ആണെങ്കില്‍ മുണ്ട്. അടുത്തത് മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് അത് കുഴപ്പിക്കുന്ന ചോദ്യമാണെന്ന് ജയറാം പറയുന്നു. ഇത് കാണുന്ന മമ്മൂക്കയ്ക്ക് അറിയാം. ഞാന്‍ ഏത് പേരാണ് പറയുക എന്ന്. അതുകൊണ്ടൊരു മാറ്റം വരുത്തി കൊണ്ട് ലാലേട്ടന്റെ പേര് പറയുന്നുവെന്ന് ജയറാം പറഞ്ഞു.

ശോഭന, ഉര്‍വശി, പാര്‍വതി, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന ചോദ്യത്തിന് ഒരാളെ താന്‍ നേരത്തെ എടുത്തല്ലോ എന്നായി ജയറാം. പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും പറയുക. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്ന് പറഞ്ഞേക്കുമെന്നും ജയറാം പറഞ്ഞു.

വീട്ടുകാര്യത്തിലേക്ക് വരികയാണെങ്കില്‍ പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യത്തെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. ‘വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്. അശ്വതിയുടെ അമ്മ മുറുക്കും. എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച് ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റെ അടുത്ത് ചോദിക്കും. വല്ലോ കല്യാണത്തിനും പോവുമ്പോള്‍ അവിടെ വെറ്റില ഇരിക്കുന്നുണ്ട്. ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റെ അടുത്ത് ചോദിക്കും. വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് താന്‍ പറയുമെന്നും ജയറാം പറയുന്നു.

Written by admin

ഇനി അച്ഛമ്മയുടെ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി, കുടുംബത്തിലെ മരണ വാർത്ത പങ്കിട്ട് അമൃത സുരേഷ്, ആശ്വാസവാക്കുകളുമായി ആരാധകർ

ജീവിതം വീണ്ടും ദുരിതത്തില്‍, എല്ലാവരും പറ്റിച്ചു, കൈയ്യില്‍ പത്ത് പൈസയില്ല, ജിഷയുടെ അമ്മ രാജേശ്വരി പറയുന്നു