in

ഇനി അച്ഛമ്മയുടെ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി, കുടുംബത്തിലെ മരണ വാർത്ത പങ്കിട്ട് അമൃത സുരേഷ്, ആശ്വാസവാക്കുകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.

ഇപ്പോഴിതാ മുത്തശ്ശിയുടെ വിയോഗ വാർത്തയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് അമൃത. ‘ഞങ്ങൾടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു അച്ഛമ്മ എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി ..! ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി’ എന്നാണ് അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.

Amrutha Suresh family

Written by admin

‘ സ്ലിം ബ്യൂട്ടിയിൽ തിളങ്ങി നടി’ദിവ്യ ഉണ്ണി ‘…സാരിയിൽ സുന്ദരിയെന്ന് ആരാധകർ…!!!

അതാണ് പാര്‍വതിയുടെ വൃത്തികെട്ട സ്വഭാവം, മക്കളോട് അനുകരിക്കരുതെന്ന് പറഞ്ഞു, ജയറാം