വസ്ത്രധാരണത്തിന്റെ പേരിൽ മലയാളത്തിലെ പ്രിയപ്പെട്ട നടി റിമ കല്ലിങ്കലിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന അധിക്ഷേപ കമന്റുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈയൊരു സംഭവത്തിന് പശ്ചാത്തലത്തിൽ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
തൻറെ സുഹൃത്തിന്റെ കൂടെ മിനിസ്കേർട്ടും ധരിച്ചാണ് രഞ്ജിനി ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്, റിമയെ അധിക്ഷേപിച്ച അവർക്കുള്ള മറുപടിയാണ് താരം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
എന്ത് ധരിക്കണം , എന്ത് ചെയ്യണം , എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ ശ്രമിക്കുന്നത് കാണുമ്പോൾ നമ്മൾ !!! ഇന്ന് ക്യാപ്ഷൻ ഓടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് .
സോഷ്യൽ മീഡിയയിൽ വരുന്ന വിമർശന കമൻറുകൾ ഒരിക്കലും താൻ വക വയ്ക്കാറില്ല എന്നും നമ്മൾ സ്ത്രീകൾ ഇത്തരം വിമർശനങ്ങളെ തള്ളിക്കളയണമെന്നും റിമാ പ്രതികരിച്ചു.
നമ്മുടെ മനസ്സിൽ എന്ത് തോന്നുന്നു അത് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്ന് നടി കൂട്ടി ചേർത്തിരുന്നു. കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിയിൽ ആയിരുന്നു താരം മിനി സ്കർട്ട് ധരിച്ച് എത്തിയത്. പൊതുഇടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറച്ചിൽ നടത്തി, പക്ഷേ ഇത്തരമൊരു ഇത്തരമൊരു ചർച്ചയിൽ ഏർപ്പെടാൻ വരുമ്പോൾ മാന്യമായി വസ്ത്രം ധരിച്ച് കൂടെ എന്ന് ആക്ഷേപിച്ചു കൊണ്ടായിരുന്നു നിരവധി രംഗത്ത് എത്തിയത്.