in

ഒരു സ്ത്രീയെന്ന നിലയ്ക്ക് റിമയുടെ ലോകം വളരെ വ്യത്യസ്തം, ഞാൻ നേരിടുന്ന ലോകത്തെ അല്ല റിമ നേരിടുന്നത്- ആഷിഖ് അബു

സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യമെന്ന് സംവിധായകൻ ആഷിഖ് അബു. സിനിമ ചെയ്യുന്നത് ആരാണെങ്കിലും അത് മുന്നോട്ട് വെക്കുന്ന ആശയം പുരോഗമനപരമാണെങ്കിൽ സ്വാഗതം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തോടാണ് പ്രതികരണം, വാക്കുകളിങ്ങനെ

സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യം. ആ സിനിമ എന്ത് സംസാരിക്കുന്നു എന്നാണ് ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ഞാൻ നോക്കുന്നത്. സിനിമ സംസാരിക്കുന്ന ആശയം പുരോഗമനപരമാണെങ്കിൽ അത് ആര് ചെയ്താലും ഉറപ്പായും സ്വാഗതം ചെയ്യപ്പെടേണം.

തന്റെ പങ്കാളി റിമ കല്ലിങ്കലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. താൻ നേരിടുന്ന ലോകത്തെയല്ല റിമ നേരിടുന്നതെന്നും സ്ത്രീയെന്ന നിലയിൽ അവരുടെ ലോകം വ്യത്യസ്തമാണെന്നും ആഷിഖ് പറഞ്ഞു. അതുകൊണ്ട് തന്നെ കൂടെ നിൽക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘റിമ പറയുന്നത് റിമയുടെ വ്യക്തിപരമായ ആശയമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ജീവിതവും എന്റെ ജീവിതാ അനുഭവം അല്ലലോ റിമയുടേത്. ഞാൻ നേരിടുന്ന ഒരു ലോകത്തെ അല്ല റിമ നേരിടുന്നത്.

ഒരു സ്ത്രീയെന്ന നിലയ്ക്ക് അവരുടെ ലോകം വളരെ വ്യത്യസ്തമാണ്. എനിക്ക് ചിലപ്പോഴത് മനസിലായെന്ന് തന്നെ വരില്ല. അതൊക്കെ മനസിലാക്കാൻ പരിധിയുണ്ട്. നേരിട്ട് അനുഭവിക്കുന്ന ആളുകൾക്ക് ആണല്ലോ അതൊക്കെ മനസിലാകൂ. നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം ആ അനുഭവത്തിലൂടെ നമ്മളൊന്നും കടന്നുപോയിട്ടില്ല. അങ്ങനെ വരുമ്പോൾ കൂടെ നിൽക്കുക എന്നല്ലാതെ ഒന്നും നമുക്ക് ചെയ്യാനില്ല

Written by admin

കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടമാണ്, അതുവഴി ഇൻകം ടാക്‌സുമായും ഇപ്പോൾ അടുത്ത ബന്ധമാണ്! പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ, ‘കൊറോണ ജവാൻ’ എത്തുന്നു

Rima’s world as a woman is very different- Ashiq Abu