in

ഇത്തരത്തിൽ ഒരു വേദിയിൽ എത്തുമ്പോൾ വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ:റിമ കല്ലിങ്കലിനെതിരെ അധിക്ഷേപ കമന്റുകൾ

വസ്ത്രധാരണത്തിന്റെ പേരിൽ നടി റിമ കല്ലിങ്കലിനെതിരെ അധിക്ഷേപ കമന്റുകൾ. കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ വച്ച് തുറന്നു പറച്ചിലുകൾ നടത്തിയ നടിക്ക് കൈയ്യടികളും അതേ സമയം വിമർശനങ്ങളും ലഭിച്ചു .താരം മിനി സ്കർട്ട് അണിഞ്ഞ് എത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്.

വേദിയിൽ വച്ച് സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആർഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ തുറന്നു സംസാരിച്ചത്.ഓൺലൈൻ മാധ്യമമായ ദി ക്യൂ റിമ കല്ലിങ്കലിന്റെ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് .

ചിലർ അശ്ലീലം കമന്റുകളുമായി എത്തിയത്. ഇത്തരത്തിൽ ഒരു വേദിയിൽ എത്തുമ്പോൾ വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാൻ വന്നപ്പോൾ ധരിച്ച വസ്ത്രം കണ്ടോ?’ തുടങ്ങിയവയാണ് കമന്റുകൾ.

അതേസമയം സിനിമആയിക്കോട്ടെ എത് തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക വേണമെന്ന് റിമ ആർഐഎഫ്എഫ്കെ വേദിയിൽ തുറന്നു പറഞ്ഞു. അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും എല്ലാവർക്കും അറിവുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണമെന്നും ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കി നിര്‍ത്താന്‍ താൻ ആഗ്രഹിക്കുന്നില്ല എന്നും നടി കൂട്ടി ചേർത്തു.
നടി എന്നതിലുപരി നർത്തകിയും നിർമാതാവുമാണ് റീമ. പ്രമുഖ സംവിധായകൻ ആഷിഖ് അബു ആണ് ഭർത്താവ്.

Written by admin

‘കടൽക്കരയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി’റേബ മോണിക്ക’…ഗ്ലാമർ ചിത്രങ്ങൾ കണ്ട് നോക്കാം…!!

‘കറുപ്പിൽ സുന്ദരിയായി മലയാളി മോഡൽ’വൃന്ദ പ്രദീപ്’….ഇത് പൊളിക്കുമെന്ന് ആരാധകർ…!!