മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും അവതാരകയുമാണ്. ബോഡി ബില്‍ഡര്‍ കൂടിയായ ശ്രീയ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെ തനിക്ക് വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ താരം തുറന്ന് പറയുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ശ്രിയ അയ്യരുടെ വാക്കുകള്‍, ഇപ്പോള്‍ ഫുള്‍ടൈം ഫിറ്റ്നസാണ്. ഫിറ്റ്നസ് ഇനാഗുറേഷനൊക്കെ പോവാറുണ്ട്. എനിക്ക് റിലേഷന്‍ഷിപ്പിലാണ് പരാജയമുണ്ടായത്. കൊച്ചിയില്‍ താമസിച്ചിരുന്ന സമയത്ത് ജീവിതം തള്ളിനീക്കാന്‍ വലിയ പാടായിരുന്നു. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ അന്ന് അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നതൊക്കെ മറന്നു.
കൊച്ചിയിലേക്ക് മാറിയ സമയത്തായിരുന്നു ഒരു പ്രണയത്തിലേക്ക് എത്തിയത്. ഹൃദയം കൊണ്ട് അടുത്തു എന്നതിനേക്കാള്‍ നാട്ടുകാരെ ഭയന്ന് അടുത്തു എന്ന് പറയുന്നതാവും ശരി. വേറെ കാസ്റ്റായിരുന്നു. നാട്ടിലും വീട്ടിലുമെല്ലാം പ്രശ്നമായിരുന്നു. റിലേഷന്‍ഷിപ്പില്‍ ഫെയിലറാവണ്ട എന്ന് കരുതി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
പലപ്പോഴും ടിവി പരിപാടികളുടെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ് കുറിച്ച് കഴിഞ്ഞാണ് ചെക്ക് ഒക്കെ കൈയ്യില്‍ കിട്ടുന്നത്. അരമണിക്കൂര്‍ എപ്പിസോഡാണെങ്കില്‍ 1200-1500 ഒക്കെയാണ് കിട്ടുന്നത്. ആ പൈസ കിട്ടിയാലേ എനിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുള്ളൂ, കണക്ക് കൂട്ടിയാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. ആദ്യം കപ്പയായിരിക്കും പിന്നെ പാനിപൂരിയാവും. സാധാരണ വെഡ്ഡിങ് ആണെങ്കില്‍ പോലും ഞാന്‍ ഏറ്റെടുക്കുമായിരുന്നു. അങ്ങനെയൊക്കെയാണ് റെന്റ് കൊടുത്തിരുന്നത്. ഡിപ്രഷന്‍ വല്ലാതെ കൂടിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭൂതകാലം കുത്തിപ്പൊക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. റിലേഷന്‍ കഴിഞ്ഞ് കുറച്ചുനാള്‍ രണ്ടു, മൂന്ന് വര്‍ഷമൊക്കെ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അമ്മ ആരും അറിയാതെ ഫോണില്‍ വിളിക്കുമായിരുന്നു. വല്ലതും കഴിച്ചോ മോളേയെന്നൊക്കെ ചോദിക്കുമായിരുന്നു. അച്ഛനും ചേട്ടനുമൊന്നും മിണ്ടത്തില്ലായിരുന്നു ആ സമയത്ത്. പ്രണയത്തില്‍ എനിക്ക് വിലയില്ല എന്നായപ്പോഴാണ് ഞാന്‍ പിന്‍വാങ്ങിത്തുടങ്ങിയത്. പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ സുഹൃത്തുക്കളിലൂടെയോ ആയി ഞാന്‍ ഉപദ്രവത്തെക്കുറിച്ച് പറയുമെന്നായപ്പോഴാണ് ശാരീരിക ഉപദ്രവം കൂടിയത്. കേസ് വരും, ഇറങ്ങിപ്പോവുമെന്നായപ്പോഴാണ് എന്റെ കാലൊടിച്ചത്. തിരിച്ച് ഒടിക്കുകയായിരുന്നു. ഇടയ്ക്ക് മൂക്കില്‍ ഇടിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ബെല്‍റ്റ് കൊണ്ടൊക്കെ തല്ലുമായിരുന്നു.