in

വീട്ടിലേക്ക് വരുമ്പോൾ വേണ്ടത് സമാധാനമാണ്, സ്വസ്തതയും സമാധാനവും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കിൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സായികുമാർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി നടി മാറി. വില്ലനായി നായകനായും സഹനടനായും സ്വഭാവ നടനായുമൊക്കെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ആ ബന്ധം ആറുവർഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകൾ‌ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്. വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സായ് കുമാർ.

വാക്കുകൾ, ഷൂട്ടിങ് ലൊക്കേഷനിൽ മറ്റ് നടന്മാർ ഇരുന്ന് സംസാരിക്കുന്നിടത്ത് ഞാൻ ഇരിക്കാറില്ല. അവർ എന്തെങ്കിലും പേഴ്‌സണൽ കാര്യമോ, ബിസിനസ്സോ അടുത്ത പ്രൊജക്ടിനെ കുറിച്ചോ സംസാരിക്കുകയായിരിയ്ക്കും. അവിടെ നമ്മുടെ ആവശ്യം ഇല്ല. അപ്പോൾ ഒരു കസേര എടുത്ത് മാറിയിരിയ്ക്കും. വിളിച്ചാൽ ഓടി പോയി എന്താണ് എന്ന് നോക്കുന്നത് ആണ് സുഖം. പലപ്പോഴും ലാൽ ഒക്കെ ചോദിച്ചിട്ടുണ്ട് എന്താ മാറി ഇരിയ്ക്കുന്നത് എന്ന്. ആ സമയത്ത് എനിയ്ക്ക് പുകവലിയ്ക്കുന്ന ശീലമുണ്ടായിരുന്നു. അതിന് വേണ്ടിയാണ് എന്ന് പറയും.

ബിന്ദു പണിക്കരെ സംബന്ധിച്ച ചോദ്യം വന്നപ്പോൾ, എന്തിനാണ് നമ്മൾ അതേ കുറിച്ച് സംസാരിയ്ക്കുന്നത്. ഞാൻ മുഖാന്തരം മറ്റൊരാളെ ബാധിയ്ക്കുന്ന കാര്യങ്ങൾ പറയാൻ എനിക്ക് താത്പര്യം ഇല്ല. പറയുമ്പോൾ എന്നോട് എല്ലാം തുറന്ന് സംസാരിച്ച് പോകും. അതുകൊണ്ട് ആ വിഷയം വിടാം എന്നാണ് സായി കുമാർ പ്രതികരിച്ചത്.

‘അങ്ങനെ ഒന്ന് ജീവിതത്തിൽ സംഭവിയ്ക്കണം എന്നായിരിയ്ക്കും. അത് വിധി. ഇപ്പോൾ ഞാൻ നൂറ്റിയൊന്ന് ശതമാനം സന്തോഷവാനാണ്. എന്നെ സംബന്ധിച്ച് ഞാൻ കൊടുക്കുന്നതിന്റെ നൂറിലൊരു ശതമാനം എങ്കിലും എനിക്ക് തിരിച്ച് കിട്ടിയാൽ മതി. ഒരാളെ വിശ്വസിയ്ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ആ വിശ്വാസത്തിൽ തെറ്റ് ഉണ്ടായിരുന്നു എന്ന് തോന്നിയാൽ വലിയ പ്രശ്‌നമാണ്’ ആരെ കുറിച്ച് ആണ് പറയുന്നത്

ഷൂട്ടിങും മറ്റുമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് വരുമ്പോൾ വേണ്ടത് സമാധാനമാണ്. അവിടെ നമ്മൾ ആഗ്രഹിയ്ക്കുന്ന സ്വസ്തതയും സമാധാനവും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കിൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്. അനാവശ്യമായി ഒരിടത്ത് നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല

Written by admin

‘കിടിലൻ ലുക്കിൽ തിളങ്ങി ട്രോൾ രാജകുമാരി ‘ഗായത്രി സുരേഷ്’…പുത്തൻ ചിത്രങ്ങൾ വൈറൽ…!!

കാത്തിരിപ്പിന്റെ നിമിഷങ്ങൾ :  ആവേശത്തിലും സന്തോഷത്തിലും ആണെന്ന് ആതിര മാധവ്