മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. സക്രീനിലും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഇരു മതവിഭാഗങ്ങളില്‍ ഉള്ള ഇവര്‍ പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. തങ്ങളുടെ പ്രണയത്തെ കുറിച്ച് പല അഭിമുഖങ്ങളിലും മനോജും ബീനയും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.
‘ഞങ്ങളുടെ രണ്ട് പേരുടെയും കുടുംബം ഒരിക്കലും അടുക്കാന്‍ സാധ്യത ഇല്ലാത്തതാണെന്നാണ് മനോജ് പറയുന്നത്. കാരണം നായരും ക്രിസ്ത്യനുമാണ്. പക്ഷേ ഇരുകുടുംബങ്ങളും ഞങ്ങളുടെ വിവാഹത്തിന് വേണ്ടി നിന്നു. കാരണം ഞങ്ങളുടെ ഫൈറ്റ് അതുപോലെ ആയിരുന്നു. ലവ് ഫൈറ്റ് ആയിരുന്നു. തന്റെ വീട്ടില്‍ പിന്നെ വലിയ പ്രശ്നമായില്ലെന്നാണ് ബീന ആന്റണി പറയുന്നത്. കാരണം അച്ഛന്‍ കുറച്ചൂടി തുറന്ന മനസുള്ള ആളാണ്. എന്റെ ഇഷ്ടമാണ് പുള്ളി നോക്കിയത്. എനിക്കിഷ്ടമുള്ള ആളാരാണോ അത് പറഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്.
തന്റെ അമ്മയുടെ സഹോദരനും അതുപോലെ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിച്ചതാണ്. അദ്ദേഹത്തെ അമ്മയുടെ വീട്ടില്‍ കയറ്റില്ല. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വീട്ടില്‍ കയറ്റി. ഏത് കാസ്റ്റ് ആണെങ്കിലും എന്റെ പിതാവിന് അതൊരു കുഴപ്പമല്ലായിരുന്നു. വീട്ടില്‍ നിന്നും കെട്ട് നിറച്ചിട്ട് വര്‍ഷങ്ങളോളം ശബരിമലയില്‍ പോയ ആളാണ് തന്റെ പിതാവ്. മൂന്ന് പെണ്‍കുട്ടികള്‍ അല്ലേ, ഒറ്റ ഒരാളെ പള്ളിയില്‍ വെച്ച് കെട്ടിച്ച് തരില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ലെന്ന തീരുമാനത്തിലായിരുന്നു അച്ഛന്‍. പറഞ്ഞ പോലെ താന്‍ മാത്രമേ അങ്ങനെ ആയുള്ളു. സഹോദരിമാര്‍ സാധാരണ പോലെയാണ് വിവാഹം കഴിച്ചതെന്ന് ബീന പറയുന്നു.
തന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു എന്നാണ് മനോജ് പറയുന്നത്. ചെറുപ്പത്തിലെ ഡാഡി പള്ളിയിലും അമ്ബലങ്ങളിലുമൊക്കെ തൊഴുമായിരുന്നു. അന്നെനിക്ക് അറിയില്ലെങ്കിലും പിന്നീട് മനസിലൊരു മതില്‍ക്കെട്ട് ഇല്ലാതെയായി. പക്ഷേ തറവാട്ടിലെ കാര്‍ന്നോന്മാര്‍ക്ക് അതൊരു വലിയ പ്രശ്നമായിരുന്നു. കാരണം കുടുംബത്തില്‍ ആദ്യമായിട്ടാണ് അങ്ങനൊരു സംഭവം. അച്ഛന്റെയും അമ്മയുടെയും മനസ് വേദനിപ്പിച്ചിട്ട് ഇറങ്ങി പോക്ക് ഒന്നുമില്ലെന്ന് ഞങ്ങള്‍ തമ്മില്‍ തീരുമാനിച്ചിരുന്നു. സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ഒളിച്ചോടി പോവുകയോ ചെയ്യില്ല. പക്ഷേ ജീവിതത്തില്‍ വേറെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു. ശരിക്കും ഒരു ലവ് ഫൈറ്റ് ആണ് തങ്ങള്‍ നടത്തിയതെന്ന് മനോജ് പറയുന്നു.
പ്രണയിക്കുന്നവരോട് തങ്ങള്‍ക്ക് പറയാനുള്ളതും അതാണ്. അച്ഛനെയും അമ്മയെയും ഒന്നും തള്ളി പറഞ്ഞിട്ട് പോവാന്‍ പാടില്ല. ഒരു കുട്ടി ഉണ്ടായി കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ആ കാര്യം മനസിലാവുന്നത്. നമ്മള്‍ അത്രയും സ്നേഹവും കരുതലുമൊക്കെ കൊടുത്ത് വളര്‍ത്തി കൊണ്ട് വരുന്ന മക്കള്‍ നമ്മളെ വേണ്ടെന്ന് പറയുമ്‌ബോള്‍ ഹൃദയം മുറിയും. ഒറ്റക്കുട്ടികളായി വളരുന്ന ഇന്‍ഡസ്ട്രിയിലെ ചില പെണ്‍കുട്ടികളെ എനിക്കറിയാം. അവര് എത്ര വളര്‍ന്നാലും അച്ഛന്റെയും അമ്മയുടെയും ചിറകിന്റെ കീഴിലാണ് കിടന്ന് ഉറങ്ങുന്നത് പോലും. അങ്ങനെ ഉള്ള കുട്ടികള്‍ ഇങ്ങനെ പോവുന്നു എന്ന് പറയുന്നത് കേള്‍ക്കുമ്‌ബോള്‍ എനിക്ക് പോലും താങ്ങാന്‍ പറ്റിയിട്ടില്ലെന്ന് ബീന പറയുന്നു. ഒരു റിയല്‍ അല്ലെങ്കില്‍ ദൈവീക പ്രണയമാണെങ്കില്‍ അതിന് ദൈവം കൂട്ട് നില്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് മനോജും സൂചിപ്പിച്ചു.