ആദ്യ കണ്മണിയുടെ ജനനത്തോടെ ജീവിതം ആഘോഷമാക്കുകയാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞു വരാൻ പോകുന്നു എന്ന സന്തോഷം പങ്കു വെച്ചതിനു ശേഷംഗർഭകാലത്തെ ഓരോ വിശേഷവും പ്രിയപ്പെട്ട ആരാധകരുമായി എന്നും പങ്കുവെക്കുകയും, മകളുടെ വളർച്ചയിലെ ഓരോ നിമിഷങ്ങളും ആരാധകർക്കൊപ്പം ആഘോഷിക്കുകയും പേർളിയും ശ്രീനിഷും. നില എന്നാണ് ഇരുവരും മകൾക്ക് പേരിട്ടത്. നിലാവ് എന്ന അർഥത്തിലാണ് ഇരുവരും കുഞ്ഞിന് ആ പേര് നൽകിയിരിക്കുന്നത്.
ഇപ്പോൾ മകൾക്ക് ചുറ്റുമാണ് പേർളിയുടെയും ശ്രീനിഷിൻ്റേയും ലോകം. ഇരുവരുടെയും യാത്രകളിൽ അടക്കം നിലയും ഉണ്ടാകും. അതുകൊണ്ടുതന്നെ കുഞ്ഞു താരത്തിന് നിരവധി ഫാൻസ് പേജുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് കുഞ്ഞിന് സ്വന്തമായി ഇൻസ്റ്റഗ്രാം പേജും പേർളിയും ശ്രീനിഷ് തുടങ്ങിയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രണയിച്ച് വിവാഹിതരായവരാണ് പേർളിയും ശ്രീനിഷും. ഇരുവർക്കും വലിയ ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. നിമിഷ നേരം കൊണ്ടാണ് പേർളിഷ് കുടുംബത്തിൻ്റെയും നില മോളുടെയും വിശേഷങ്ങൾ വൈറൽ ആയി മാറുന്നത്.
ഇപ്പോഴിതാ പേർടളിഷിൻ്റെ എൻറെ ജീവിതത്തിലേക്ക് നില മോൾ വന്നിട്ട് ഒരു വർഷം പിന്നിടുകയാണ്. ഇന്നാണ് നില മോളുടെ പിറന്നാൾ ദിവസം. ഒരു വർഷം പിന്നിട്ട ത്തിൻറെ സന്തോഷം മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് പേർളി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു;
നില ഇന്ന് ഒരു വയസ്സ് പിന്നിടുകയാണ്. ഇപ്പോഴും ഞങ്ങൾക്ക് അവളെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കൊതി തീർന്നിട്ടില്ല. മമ്മയും ഡാഡയും നില മോളെ അത്രത്തോളം സ്നേഹിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പേർളി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പേർളിയുടെ കുറിപ്പ് പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി സെലിബ്രിറ്റികളും ആശംസകൾ അറിയിച്ചിട്ടുണ്ട്.