in

സ്വകാര്യ ഹോട്ടൽ മുറിയിലെ മകൻറെ മരണം.. ശ്രീകുമാരൻ തമ്പി തകർന്നുപോയതിൻറെ കാരണം!!

കവി, ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ അങ്ങനെ നിരവധി മേഖലകളിലൂടെ ഏവർക്കും സുപരിചിതനായ ആ വ്യക്തിത്വത്തിന് ഉടമയാണ് ശ്രീകുമാരൻ തമ്പി. ഹരിപ്പാട് സ്വദേശിയാണ് താരം. പതിനെട്ടാം വയസ്സു മുതൽ തുടങ്ങിയ പാട്ട് എഴുത്തിനോടും ഗാനങ്ങളോടും ഉള്ള താല്പര്യം അദ്ദേഹത്തെ അതിനോടകം ശ്രദ്ധേയം ആക്കിയിരുന്നു. ആകാശവാണി തിരുവനന്തപുരം മദ്രാസ് നിലയങ്ങൾക്കും, നിരവധി ആൽബങ്ങൾക്കും അദ്ദേഹത്തിൻറെ വരികൾക്ക് പ്രശസ്തർ ഈണം നൽകിയിരുന്നു. അടുത്തിടെ ആയിരുന്നു അദ്ദേഹത്തിൻറെ ജന്മദിനം. എന്നാൽ ഇപ്പോൾ അദ്ദേഹം ജന്മദിനം ആഘോഷിക്കാറില്ല എന്ന് തുറന്നുപറയുകയാണ്. ഇക്കാര്യം ആരാധകർ മനസിലാക്കണമെന്നും അദ്ദേഹം തൻറെ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്നത് ശ്രീകുമാരൻ തമ്പിയുടെ എൺപത്തിരണ്ടാം പിറന്നാൾ ആയിരുന്നു.

“ഞാൻ എൻറെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എൻറെ ആരാധകരും മനസ്സിലാക്കണം.” ഇനി ഏറ്റവും വലിയ ആഘോഷം എൻറെ മകൻ ആയിരുന്നു എന്നാണ് ശ്രീകുമാരൻതമ്പി തൻ്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. ശ്രീകുമാരൻ തമ്പിയുടെ മകൻ രാജ്കുമാർ തമ്പിയെ 2009 മാർച്ച് 20നാണ് സെക്കന്തരാബാദിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിൻറെ സംവിധാനത്തിൽ ഒരുങ്ങിയ മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു അദ്ദേഹത്തിൻറെ മരണവാർത്ത ഏവരും കേട്ടത്. മുൻപ് പല അഭിമുഖങ്ങളിലൂടെ മകൻറെ മരണം ഏൽപ്പിച്ച ആഘാതത്തെ വളരെ വേദനയോടെ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. മകൻ മരിച്ചപ്പോൾ യഥാർത്ഥത്തിൽ താനും മരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. “ലോകത്തിലെ ഒരു അച്ചനെയും ജീവിതത്തിൽ ഉണ്ടാകാത്ത കാര്യമാണ് ഞാനനുഭവിച്ചത്. മകൻറെ പോസ്റ്റുമോർട്ടത്തിനുശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണ വിവരം അറിയുന്നത്. ആ ദ്രോഹികൾ എന്നോട് ഒന്നും പറഞ്ഞില്ല. അന്നും ഞാൻ പതിവുപോലെ ക്ഷേത്രത്തിൽ പോയി അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അവൻ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്. അവനുവേണ്ടി ഞാൻ പ്രത്യേക വഴിപാടുകൾ കഴിപ്പിച്ചു.

മകനു വേണ്ടിയാണ് ഞാൻ അർച്ചന നടത്തുന്നത് എന്ന് ഞാൻ പൂജാരിയോട് പറയുകയും ചെയ്തു. അദ്ദേഹം പ്രസാദം എൻറെ കയ്യിലേക്ക് തരുമ്പോൾ അത് പെട്ടെന്ന് താഴെ വീണു ചിതറി പോവുകയും ചെയ്തു. അത്തരത്തിലൊരു അപൂർവ സംഭവം ഉണ്ടായപ്പോൾ എനിക്ക് വളരെയധികം വിഷമം തോന്നി. അന്ന് റിലീസ് ചെയ്യുന്ന അവൻറെ സിനിമ വിജയിക്കില്ലായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. അതിനു മുൻപു ചെയ്ത രണ്ടു സിനിമകളും ഹിറ്റായിരുന്നു. എന്നാൽ മൂന്നാമത്തെ അങ്ങനെ ആയിരിക്കില്ല എന്ന ചിന്തയാണ് എൻറെ മനസ്സിൽ വന്നത്. വീട്ടിലെത്തി ടിവി വെച്ച് നോക്കിയപ്പോഴാണ് തെലുങ്കിലെ യുവസംവിധായകൻ രാജ് ആദിത്യ അന്തരിച്ചു എന്ന വാർത്ത കണ്ടത്. അത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. മരണ വിവരം വിശ്വസിക്കാനും അംഗീകരിക്കാനും സാധിച്ചില്ല. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകൻ. അവൻ പോയതോടെ എല്ലാ ആഘോഷങ്ങളും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ എൻറെ പിറന്നാൾ ഞാൻ ആഘോഷിക്കാറില്ല. പ്രിയദർശൻ്റെ ശിഷ്യനായി അവൻ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം പറയുകയും ചെയ്തിരുന്നു, മകൻ സിനിമയിൽ വന്നതിൽ ചേട്ടനെ വലിയ വിഷമം ഉണ്ടെങ്കിലും അവൻ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സംവിധായകൻ ആകും എന്നാണ്. എന്നാൽ ആ സ്വപ്നം നടന്നില്ല.” ശ്രീകുമാരൻ തമ്പിയുടെ 69 ആം വയസ്സിലാണ് മകൻറെ വിയോഗം.

Written by admin

‘സ്ലിം ബ്യൂട്ടിയിൽ ഗ്ലാമറസ്സായി നടി’നിത്യ മേനോൻ’…..പുത്തൻ ചിത്രങ്ങൾ വൈറൽ..!!

വിജയൻറെ ആഗ്രഹം പൂർത്തികരിക്കാൻ ഒരുങ്ങി മോഹന