in

പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ചു, ബുദ്ധിയുറക്കാത്ത കാലത്ത് സംഭവിച്ച് പോയതാണ്, ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങി. തമിഴിലും അഭിനയിച്ചു. ഇപ്പോള്‍ തെലുങ്കിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടി. ഇപ്പോള്‍ ഐശ്വര്യയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. തനിക്ക് ക്രഷ് തോന്നിയ താരമാരെന്നടക്കം വീഡിയോയില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍, സിനിമയില്‍ എത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ നടന്‍ പൃഥ്വിരാജാണ്. തനിക്ക് ചമ്മല്‍ തോന്നിയ നിമിഷവും പൃഥ്വിരാജുമായി ബന്ധപ്പെട്ടതാണ്. ‘ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മള്‍ ആക്ടര്‍ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പന്‍ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്. യഥാര്‍ത്ഥത്തില്‍ ഞാനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്’.

അന്ന് എനിക്ക് ചെയ്യാന്‍ പറ്റുന്നത് മാപ്പപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് ഞാന്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഞാന്‍ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയില്‍ ഞാന്‍ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം ഞാന്‍ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായി.

മായാനദി കണ്ട് അമ്മ മിണ്ടാതിരുന്നു. ആറേഴ് മാസത്തോളമായിരുന്നു അമ്മ മിണ്ടാതിരുന്നത്. പിന്നീട് അമ്മ വിളിച്ചു. ഇനി മേലാല്‍ അഭിനയിക്കരുത്, എന്നോട് മിണ്ടരുതെന്നായിരുന്നു മായാനദി കണ്ട ശേഷം അമ്മ പറഞ്ഞത്. മലയാളികള്‍ സ്മാര്‍ട്ടാണ്, ക്രിട്ടിക്കലാണ്. തമിഴില്‍ അവര്‍ നമ്മളെ ഭയങ്കരമായി സ്വീകരിക്കും. രണ്ടാമതൊരു ചാന്‍സ് അവര്‍ തരും. പക്ഷേ മലയാളികള്‍ അങ്ങനെയല്ല.

Written by admin

വെടിപൊട്ടുന്ന പോലൊരു ശബ്ദം, തങ്കകൊലുസും സാന്ദ്രയും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

‘കിടിലൻ ഡാൻസുമായി താര സുന്ദരി’അനുപമ പരമേശ്വരൻ’….അമ്പോ ഇത് വൈറലെന്ന് ആരാധകർ..!!