മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. സെപ്റ്റംബര്‍ 22ന് ആയിരുന്നു റിമിയുടെ പിറന്നാള്‍. തന്റെ പിറന്നാള്‍ ദിനം അല്‍പം സ്‌പെഷ്യല്‍ ആക്കിയിരിക്കുകയാണ് റിമി. താരം തന്റെ പപ്പാ അന്ത്യവിശ്രമം കൊള്ളുന്ന പാലാ സെന്റ് മേരീസ് ളായം വലയി പള്ളിയില്‍ റിമി എത്തി. തന്റെ ജീവിതത്തില്‍ പിറന്നാള്‍ ദിനം പപ്പ തുടങ്ങിവെച്ച ഒരു കാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചും അത് തന്‍രെ ജിവിതത്തില്‍ ഉണ്ടാക്കിയ അനുഗ്രഹത്തെ കുറിച്ചും റിമി പറയുന്നു.
റിമിയുടെ വാക്കുകള്‍ ഇങ്ങനെ, ‘മരിയ സ്ഥാപനത്തിന് വേണ്ടി വര്ഷങ്ങളായി ജീവിക്കുന്ന ആളാണ് സന്തോഷേട്ടന്‍. അതൊരു ചെറിയ കാര്യമല്ല. ഇവിടെ തന്നെയാണ് വീട് താമസം എല്ലാം. ഇവിടെ 425 ഓളം ആളുകള്‍ ഉണ്ട്. അതായത് അവരെ സ്വന്തം അച്ഛനെപോലെയും അമ്മയെ പോലെയും, ചേട്ടനെയും ചേച്ചിയെയും മക്കളെ പോലെയും ആണ് പരിചരിക്കുന്നത്. അവരുടെ മുഖം കാണുമ്പൊള്‍ തന്നെ അറിയാം അവര്‍ ഇവിടെ സന്തോഷത്തില്‍ ആണ്. ലോകത്തില്‍ നിന്നുള്ള ആളുകള്‍ എല്ലാം ഇവരെ സഹായിക്കുന്നതുകൊണ്ടാണ് ഈ സ്ഥാപനം ഇങ്ങനെ മുന്‍പോട്ട് പോകുന്നത്. ഇവിടെ ഉള്ള ആളുകളെ എല്ലാം കുഞ്ഞിലേ മുതലേ എനിക്ക് അറിയാവുന്നതാണ്. എന്റെ പിറന്നാള്‍ ദിനം എനിക്ക് ഇവിടെ വരാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു. നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലെയൊന്നും നടക്കാറില്ല. ഇടയ്ക്കിടെ ഞാന്‍ ഇവിടെ വരാറുണ്ട് എങ്കിലും പിറന്നാളിന്റെ ഇടയില്‍ അല്ല ഇവിടെ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പിറന്നാള്‍ അല്‍പ്പം സ്‌പെഷ്യല്‍ ആയിരുന്നു.
പിറന്നാളിന്റെ ദിവസം ഇത് ആരംഭിക്കുന്നത് എന്റെ പപ്പയാണ്. ഒരു ഇരുപത് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ്. നമ്മുടെ പിറന്നാളിന്റെ ഒരു നേരം ഇവിടെ ആയിരിക്കണമെന്നുള്ളത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അത് മമ്മി പിന്നീട് ഏറ്റെടുത്തു. പപ്പ മരിച്ച ശേഷം ഇത് മറക്കരുത് എന്ന് മമ്മി ഇപ്പോഴും പറയാറുണ്ട്. ഇത് കാണുമ്പൊള്‍ ആളുകള്‍ കരുതും അറിയിക്കാന്‍ വേണ്ടി പറയുവാണ് എന്ന്. ആള്‍ക്കാരുടെ വായ അടയ്ക്കാന്‍ നമുക്ക് കഴിയില്ലല്ലോ. ഇനിയിപ്പോള്‍ ആളുകള്‍ കരുതിയാലും സാരമില്ല. നമ്മള്‍ ഒരു നല്ല കാര്യം ചെയ്യുന്നതിലൂടെ ആളുകള്‍ക്കും അത് ചെയ്യാന്‍ തോന്നുക എന്ന് പറയുന്നത് നല്ലതല്ലേ. മിണ്ടാതെ ഇരിക്കുന്നതിലും നല്ലതല്ലേ. നമ്മുടെ ജീവിതത്തിലും ഒരുപാട് പ്രതിസന്ധികളും പ്രശ്‌നങ്ങളും വരുമ്പോള്‍ ഇതിന്റെ ഒക്കെ അനുഗ്രഹം ആയിരിക്കും എനിക്ക് കിട്ടിയിരിക്കുന്നത് എന്ന് തോന്നാറുണ്ട്. മമ്മിയും പറയും ഇതിന്റെ ഒക്കെ അനുഗ്രഹം ആണ് എല്ലാം നമ്മുടെ ജീവിതത്തില്‍ ദൈവം തന്നൊണ്ട് ഇരിക്കുന്നതെന്ന്. ലോകത്തിന്റെ എവിടെ പോയാലും പാലാക്കാര്‍ ആണ് എന്ന് ആളുകള്‍ പറയുമ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം ആണ്.