മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് ആനന്ദ് നാരായണന്. അവതാരകനായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഒരുപിടി സീരിയലുകളില്‍ നടന് വേഷമിട്ടു. വില്ലന്‍ വേഷവും നായക വേഷത്തിലും ആനന്ദ് ഒരുപോലെ തിളങ്ങി. ഇപ്പോള്‍ കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. ഇപ്പോള്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവെ തുറന്ന് പറഞ്ഞരിക്കുകായണ് ആനന്ദ്.
‘പത്ത് വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. ആദ്യം പ്രണയം പറഞ്ഞപ്പോള്‍ സമ്മതമല്ലെന്നായിരുന്നു മറുപടി. പിന്നീട് കുറച്ച് ദിവസം കൂടി പിറകെ നടന്നു. ശേഷം ഒപ്പം നടന്നു. വീട്ടില്‍ അറിഞ്ഞപ്പോള്‍ ചെറിയ പൊട്ടിത്തെറികളുണ്ടായിരുന്നു എങ്കിലും അവസാനം അവര്‍ സമ്മതിച്ചു. ലവ് കം അറേഞ്ച്ഡ് മാരേജ് എന്നേ വിവാഹത്തെ വിളിക്കാന്‍ പറ്റൂ. 2011ല്‍ ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായി. ഭാര്യ ഇപ്പോള്‍ നഴ്സായി ജോലി ചെയ്യുകയാണ്. ഇടയ്ക്കിടെ ഭാര്യയ്ക്കൊപ്പമുള്ള റീല്‍സ് ഞാന്‍ ചെയ്യാറുണ്ട്. അതെല്ലാം എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടമാണ്. ഇപ്പോള്‍ അവര്‍ക്ക് എന്നേക്കാളും സ്നേഹം ഭാര്യയോടും മക്കളോടുമാണ്’ ആനന്ദ് നാരായണ്‍ പറഞ്ഞു.
‘തുടക്കത്തില്‍ തന്നെ നെഗറ്റീവ് കഥാപാത്രം ചെയ്തുകൊണ്ടല്ല ഞാന്‍ അഭിനയത്തിലേക്ക് വന്നത്. ഇടയ്ക്ക് നായക വേഷങ്ങളും മറ്റ് കഥാപാത്രങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നമുക്ക് ലഭിക്കുന്ന കഥാപാത്രം മനോഹരമാക്കുക എന്ന് മാത്രമെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. പിന്നെ നായകന് മാത്രമെ ചെയ്യൂവെന്ന് പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. അതുകൊണ്ട് ലഭിക്കുന്ന കഥാപാത്രങ്ങള്‍ വില്ലനായാലും നായകനായാലും നന്നാക്കാന്‍ ശ്രമിക്കും’ ആനന്ദ് പറഞ്ഞു.
സീരിയല്‍ താരം ലക്ഷ്മി പ്രിയയ്ക്കൊപ്പമാണ് ആനന്ദ് പാടാം നേടാമില്‍ പങ്കെടുക്കാനെത്തിയത്. വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്നാണ് ലക്ഷ്മി പ്രിയ മറുപടി പറഞ്ഞത്. സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടി കൂടിയാണ് ലക്ഷ്മി പ്രിയ. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയോടെ മുന്നേറുന്ന കുടുംബവിളക്കിലാണ് ആനന്ദ് ഇപ്പോള്‍ അഭിനയിക്കുന്നത്.