in

ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മീര ജാസ്മിൻ, വീഡിയോ കാണാം

അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോയാണ്. ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. നല്ലൊരു നടിയായിരുന്നു. ഇപ്പോൾ മലയാളിത്തം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.

ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിന്‍. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം. അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

Written by admin

നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടേ, അത് സ്വയം കണ്ടെത്തുക

‘ലക്ഷ്യ’ തുടങ്ങാൻ ധൈര്യം തന്നത് ചേട്ടൻ, കുടുംബം പോലെയാണ് എനിക്ക് ബിസിനസും, കാവ്യയുടെ പഴയ അഭിമുഖം