മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പമുണ്ടായിരുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റിമി. താര സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ളതെന്നാണ് റിമി സോഷ്യലമ മീഡിയയിലൂടെ പറയുന്നത്
കുറിപ്പിങ്ങനെ
‘നിങ്ങളുടെ ഫിറ്റ്നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടേ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതൽ ശക്തരായി തീരട്ടേ, താര സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ളത്.അവർ എന്റെ വിജയത്തിലും കരിയറിലും ശരീരത്തിലുമൊക്കെ മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാൻ. എല്ലാവർക്കും വനിതാ ദിനാശംസകൾ’ എന്നാണ് റിമി കുറിച്ചത്. ജിമ്മിൽ നിന്നും വർക്കൗട്ട് ചെയ്യുന്ന കിടിലൻ വീഡിയോയും റിമി പങ്കുവെച്ചിരുന്നു.