സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത മലയാളത്തിലും അന്യഭാഷയിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് മീര ജാസ്മിൻ. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മീര അഭിനയരംഗത്തേക്ക് വീണ്ടും തിരികെ എത്തി. താരത്തിന്റെ തിരിച്ചുവരവ് വലിയ രീതിയിൽ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്.. എന്നാൽ കരിയറിലെ കൈപ്പേറിയ ഘട്ടത്തിലൂടെയാണ് നടി ഇപ്പോൾ കടന്നു പോകുന്നത്.
നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം താരം തിരിച്ച് വരവ് നടത്തിയത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രം ഏറെ പ്രതീക്ഷയോടുകൂടിയായിരുന്നു തീയേറ്ററിൽ എത്തിയെങ്കിലും വലിയ പരാജയമായിരുന്നു. മൂന്നു കോടിക്കടുത്ത് ബജറ്റിൽ ആണ് ചിത്രം ഒരുക്കിയിരുന്നത്. അതിനുശേഷം താരം കേന്ദ്ര കഥാപാത്രമായി മറ്റൊരു ചിത്രമായിരുന്നു ക്വീൻ എലിസബത്ത്. എന്നാൽ ഈ ചിത്രവും വലിയ രീതിയിൽ പ്രേക്ഷകർ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ തീർത്തും പരാജയമാണ് ചിത്രത്തിന് ലഭിച്ചത്.
മലയാളത്തിലും അന്യഭാഷയിലുമായി ഒരുകാലത്ത് നിറഞ്ഞുനിന്ന മീരാജാസ്മിന്റെ ഇപ്പോഴുള്ള ചിത്രങ്ങളൊക്കെ തിയേറ്ററുകളിൽ തകരുന്നത് കണ്ട് ആരാധകരും നിരാശയിലാണ്. താരം തിരിച്ചു വരേണ്ട ആയിരുന്നുവെന്നും മുൻപാ അഭിനയിച്ച കഥാപാത്രങ്ങൾ അതേപോലെ നിലനിർത്താൻ മതിയായിരുന്നുവെന്നും ചിലർ അവകാശപ്പെടുന്നുണ്ട്.