പാലാരിവട്ടത്ത് സ്ഥിതി ചെയ്യുന്ന ഇൻഫെക്റ്റഡ് ടാറ്റൂ എന്ന സ്റ്റുഡിയോയുടെ ഉടമസ്ഥൻ സുജീഷ് എതിരെ വന്ന ലൈംഗിക ആക്രമണത്തിനെതിരെ തുറന്നു പറച്ചിലുമായി യുവതികൾ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ അമൃതംഗമയ എന്ന മ്യൂസിക് ബാൻഡിന്റെ ഉടമസ്ഥരായ അമൃതാ സുരേഷ് അഭിരാമി സുരേഷ് ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.
ഇരുവരും ഈ സ്റ്റുഡിയോയിൽ വെച്ച് ടാറ്റു ചെയ്തിട്ടുണ്ടായിരുന്നു ,പലർക്കും ഇവരെ റെക്കമെന്റ് ചെയ്തു ,പക്ഷെ തങ്ങൾക്ക് ഒരു ദുരനുഭവം ഇതുവരെ ഉണ്ടായിട്ടില്ല എന്നും സഹോദരിമാർ വ്യക്തമാക്കി.
ഈ വിഷയത്തിൽ തങ്ങൾക്ക് പറയാനുള്ളത് ഇത്ര മാത്രം ആണ് എന്നും , ഇങ്ങനെയുള്ള ഒരാൾ ആണെന്നറിഞ്ഞു കൊണ്ടായിരുന്നില്ല തങ്ങൾ കാരണം ബുദ്ധിമുട്ട് ഉണ്ടായതിൽ ക്ഷമിക്കണം എന്നും താരം വ്യക്തമാക്കി.
കുറിപ്പ്:
ലൈംഗികാതിക്രമം – ഇത് അവഗണിക്കപ്പെടേണ്ട ഒരു മണ്ടത്തരമല്ല! ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്, പിന്തുടരാൻ പറ്റിയ നുറുങ്ങാണ് ഞാൻ നൽകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇതും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു കാര്യമായിരിക്കാം ..
ഞാൻ കുറ്റകരമായ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുകയും അവഗണിക്കുകയും ചെയ്യുക! നന്ദി.
View this post on Instagram