in

അദ്ധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം പങ്കിട്ട് നടി ദിവ്യ ഉഷ ഗോപിനാഥ്

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ സുനിൽകുമാറിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കവേ അധ്യാപകനിൽ നിന്നും തനിക്കും നേരിട്ട ദുരനുഭവം പങ്കിട്ട് നടി ദിവ്യ ഉഷ ഗോപിനാഥ്. അധ്യാപക ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് വാട്‌സ്ആപ്പിൽ സന്ദേശം അയച്ചപ്പോഴായിരുന്നു സുനിൽ കുമാർ മോശമായ രീതിയിൽ തന്നോട് സംസാരിച്ചതെന്ന് ദിവ്യ ഉഷ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു ദിവ്യ ഗോപിനാഥിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ഒരു അധ്യാപക ദിനാശംസകൾ കൊടുത്തതാണ്. അധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ… എന്റെ റിസേർച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസൻസ്. സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നിൽക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. മനസ്സിലാക്കാലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും.

NB :- let me c what’s going to happen. ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ. അതാണ് ഇന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിയുന്നത്. Solidarity with all of you’ ,

Written by admin

‘നിറ വയറിൽ ജിം വർക്ക് ഔട്ടുമായി നടി’കാജൽ അഗർവാൾ’…വർക്ക് ഔട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

‘വീണ്ടും ആരാധകരെ കൊതിപ്പിച്ചു ഗ്ലാമർ മോഡൽ’നീരജ നായർ’…ഹോട്ടെന്ന് ആരാധകർ