in

കുരു പൊട്ടുന്ന അണ്ണന്‍മാരോട്, ഹാപ്പിയായി ഇരിക്കണം അതുമാത്രമാണ് തന്റെ മതമെന്ന് ഒമര്‍ ലുലു

മലയാള സിനിമയുടെ പ്രിയ സംവിധായകനാണ് ഒമര്‍ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ഒരുക്കിയ ചിത്രങ്ങള്‍ ഒക്കെ വിജയമായിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാമ് സംവിധായകന്‍. അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ താന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് വന്ന കമന്റുകള്‍ക്ക് ഒമര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സുഹൃത്തിന് ഒരു കുപ്പി മദ്യം സമ്മാനമായി നല്‍കുന്ന ചിത്രമാണ് ഒമര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു. ‘അന്റെ മതം നരസിംഹ മന്നാടിയരുടേതാണോ ?’, ‘തന്‌ടെ സ്വഭാവ ഗുണം അറിയുന്നൊണ്ട് കൂടുതല്‍ വിവരണങ്ങള്‍ വേണമെന്നില്ല’, ‘ഓരോരോ മസ്അലകളേ..’ എന്നിങ്ങനെ തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഇതിന് മറുപടിയുമായി ഒമര്‍ രംഗത്ത് വന്നു. എപ്പോഴും ഹാപ്പിയായി ഇരിക്കണം അതുമാത്രമാണ് തന്റെ മതം എന്ന് ഒമര്‍ പറയുന്നു.

കുരു പൊട്ടുന്ന അണ്ണന്‍മാരോട് Gulfല്‍ നിന്ന് വരുമ്പോള്‍ എന്താ വേണ്ടത് എന്ന് ഞാന്‍ സഞ്ജൂനോട് ചോദിച്ചു നല്ല ബ്രാന്‍ഡ് മദ്യം മതി എന്ന് സഞ്ജു പറഞ്ഞൂ.സഞ്ജു എന്തായാലും മദ്യപിച്ച് നശിക്കില്ല എന്ന് വ്യക്തമായി അറിയുന്ന ഞാന്‍ അവന് നല്ല ഒരു കുപ്പി മദ്യം സമ്മാനമായി വാങ്ങി കൊടുത്തു അവന്‍ ഹാപ്പി .അവന്‍ ഹാപ്പിയായത് കണ്ട് ഞാനും ഹാപ്പി,എപ്പോഴും ഹാപ്പിയായി ഇരിക്കണം അതാണ് എന്റെ മതം അതുമാത്രമാണ് എന്റെ മതം.

Written by admin

ദിലീപ് കൂടുതല്‍ കുടുങ്ങും, കാത്തിരുന്ന് കണ്ടോളൂ, വെല്ലുവിളിച്ച് ബാലചന്ദ്ര കുമാര്‍

നോട്ട് ബുക്കിലെ ശ്രീദേവിടയുടെ ഇപ്പോഴത്തെ ജീവിതമിങ്ങനെ