ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിഹാൽ എന്ന ദിലു. മലയാളത്തിലെ പ്രിയപ്പെട്ട താരം പൂർണിമ ഇന്ദ്രജിത്ത് സഹോദരിയായ പ്രിയയുടെ ഭർത്താവാണ് ദിലു .യൂട്യൂബ് ചാനലിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനായത്. ലോകരാജ്യങ്ങളിൽ, സഞ്ചരിച്ചുകൊണ്ട് അവിടത്തെ ട്രഡീഷണൽ പരമ്പരാഗതമായ കാര്യങ്ങളുമൊക്കെ പ്രേക്ഷകരുമായി വിവരിക്കുന്ന ദിലുവിന് മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബർസ് ആണ് യൂട്യൂബ് ചാനലിൽ ഉള്ളത് ,
ഇപ്പോഴിതാ യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്, പ്രിയയും ദിലുസും കഴിഞ്ഞവർഷം യുക്രെയിനിൽ ഒരു വിദേശ യാത്ര നടത്തിയിരുന്നു, യാത്രയുമായി ബന്ധപ്പെട്ട ചില വ്യാജവാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ യുക്രൈനിലെ മലയാളി മെഡിക്കൽ വിദ്യാർഥികളെ കുറിച്ച് വരുന്ന വ്യാജവാർത്തകളും അഭ്യൂഹങ്ങളെ കുറിച്ചുമാണ് ദിലു വിൻറെ തുറന്നുപറച്ചിൽ,
ഇന്ത്യ നേരത്തെ തന്നെ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചിലർ യുക്രെയിനിൽ തന്നെ തുടരുകയായിരുന്നു, അവരുടെ യൂണിവേഴ്സിറ്റിയുടെ നിർദ്ദേശം അനുസരിച്ചുകൊണ്ട് ആയിരുന്നു വിദ്യാർത്ഥികൾ പഠനം തുടർന്നത് ,മിക്കവരും എംബിബിഎസ് സ്റ്റുഡൻസ് ആണ് യുകെയിലേക്ക് പോയിരിക്കുന്നത് ,സാമ്പത്തിക പരാദീനകൾ മൂലമായിരിക്കാം ചിലർ ഇന്ത്യയിലേക്ക് മടങ്ങി വരാത്തത് എന്നും വലിയ സാമ്പത്തികം ഉള്ളവരല്ല യുക്രെയിനിൽ പഠിക്കാൻ പോകുന്നതെന്നും കേരളത്തിൽ 80 ലക്ഷം കൊടുത്ത് മെഡിക്കൽസ് സീന്തുവാങ്ങാൻ സാധിക്കാതെ യുക്രെയിനിൽ 20 ലക്ഷത്തിന് താഴെ രൂപ മുടക്കിയാണ് പഠനം തുടരുന്നതെന്നും വ്യക്തമാക്കി, ഇത്തരത്തിലുള്ള മലയാളികളുടെ കാഴ്ചപ്പാട് നിർത്തണമെന്നും വിദ്യാർഥികളെ ഒരിക്കലും പഴിക്കാൻ പാടില്ല എന്നും തങ്ങളുടെ കുടുംബത്തിന് ഒരാളാണ് ഇത്തരത്തിൽ ഒരു ഗതി വരുന്നെങ്കിൽ താങ്കൾ ഒരിക്കലും ഇതേക്കുറിച്ച് സംസാരിക്കില്ല എന്നും അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും വ്യക്തമാക്കി.
View this post on Instagram