in

ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്: അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുശ്രീ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ നടിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറൽ ആയി മാറുന്നത്. ഒരു കുട്ടിയെപ്പോലെ മഞ്ഞിൽ തുള്ളി കളിക്കുന്ന നടിയുടെ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഒരു റിയാലിറ്റി ഷോ വഴിയാണ് അനുശ്രീ അഭിനയരംഗത്തേക്ക് വരുന്നത്. ലാൽജോസിനൊപ്പം ആയിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ പ്രമുഖ നടന്മാർക്ക് ഒപ്പവും സംവിധായകർക്കൊപ്പവും അഭിനയിച്ചു.ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്. തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തിൽ മധുരമായ വ്യക്തത നിറയ്ക്കുന്നു എന്നാണ് താരം കുറിപ്പിൽ എഴുതിയത്.

കുറിപ്പ്:

ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്. തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തിൽ മധുരമായ വ്യക്തത നിറയ്ക്കുന്നു. ആദ്യത്തെ മഞ്ഞ് അനുഭവം എന്നും നമ്മുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും….ഞാനത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നു……എന്റെ ജീവിതത്തിലെ ഏറ്റവും ചൂടേറിയ ആളുകളോടൊപ്പം. സനീഷ് രാജ് അനൂബ് മുരളി ആതിര അനൂബ് മഹേഷ് എം പിള്ള സജിത്ത് & സുജിത്ത് ശബരി നാഥ്

Written by admin

വിവാഹ വാർഷികത്തിന് 15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ

അന്ന് ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്, തുറന്നു പറഞ്ഞ് രശ്മി അനിൽ