in

വിവാഹ വാർഷികത്തിന് 15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ

ഡി ഫോർ ഡാൻസ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തുന്നുണ്ട്. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

ഇപ്പോളിതാ ദീപ പോളിന്റെയും സുഹൈദ് കുക്കുവിന്റെയും രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. പതിനഞ്ച് സര്‍പ്രൈസുകളാണ് ദീപ കുക്കുവിന് നല്‍കിയത്. പെഡിക്യുയര്‍ മുതല്‍ കൊച്ചിയിലെ ഏറ്റവും വിലയേറിയ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹയാത്തിലെ ഒരു ദിവസം വരെ എല്ലാം കുക്കുവിന് സര്‍പ്രൈസ് ആയിരുന്നു. പെഡിക്യുയര്‍ ചെയ്യാനായി കൊണ്ടു പോകുമ്പോള്‍ ആദ്യം കുക്കു സമ്മതിച്ചില്ല. ഞാന്‍ എന്നും കുളിക്കുമ്പോള്‍ കാല് തേച്ച് തേച്ച് കഴുകാറുണ്ട് എന്ന് പറഞ്ഞിട്ടൊന്നും ദീപ വിട്ടില്ല. ഡാന്‍സ് ചെയ്യുമ്പോള്‍ കാല് നീറ്റ് ആയി വയ്ക്കണം എന്ന ഉദ്ദേശത്തോടെ ദീപ അത് ചെയ്യിപ്പിച്ചു.

പിന്നെ മൊബൈല്‍ കവര്‍, വാട്ടര്‍ ബോട്ടില്‍, കെഎഫ്‌സി തുടങ്ങി ചെറുതും വലുതുമായ പതിനഞ്ച് സമ്മാനങ്ങളാണ് ദീപ കുക്കുവിനായി നല്‍കിയത്. അവസാനം മതി എനിക്ക് മതിയായി എന്ന് കുക്കു പറയുന്ന നില വരെ എത്തി. എന്നാല്‍ ഇതൊന്നും താന്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്നും, വളരെ അധികം സന്തോഷമായി എന്നു കുക്കു പറയുന്നുണ്ട്. അതിനിടയില്‍ ദീപയെയും കുക്കു സര്‍പ്രൈസ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഏറെ നാളായി ദീപ ആഗ്രഹിക്കുന്ന ഡയമണ്ട് കമ്മല്‍ വാങ്ങി കൊടുത്തു.

Written by admin

ലിച്ചി അന്നും എന്നും ഞങ്ങളുടെ ഹൃദയത്തിൽ തന്നെ: പ്രവാസികളുടെ ഇഷ്ടം പിടിച്ചുപറ്റി അന്ന

ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്: അനുശ്രീ