മലയാളികളുടെ പ്രിയ താരമാണ് കാവേരി. ബാലതാരമായി സിനിമയിൽ എത്തിയ കാവേരി പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങി. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി ആയിരുന്നു കാവേരിയുടെ ആദ്യചിത്രം. നായികയായും സഹ നടിയായും തെന്നിന്ത്യൻ സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു കാവേരി. കങ്കാരു, ഗുരു, തില്ലാന തില്ലാന, രക്ഷ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിങ്ങനെ മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്, ആന്ധ്ര സർക്കാർ നൽകുന്ന നന്ദി അവാർഡ്, തുടങ്ങിയവയും താരം നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം സിനിമകളിലും സോഷ്യൽ മീഡിയകളിലും ഒന്നുംതന്നെ സജീവമല്ല. ഇപ്പോൾ താരം തൻറെ ജീവിതത്തിലെ ഒരു പ്രധാന വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. കാവേരി ആദ്യമായി സംവിധാനം കുപ്പായം അണിയാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്തയാണിത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഒന്നിലധികം ഭാഷകളിൽ ഇറങ്ങുന്ന ഈ ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽപ്പെട്ടത് ആയിരിക്കും എന്ന് താരം പറയുന്നു.
കാവേരി തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നതും. ഇപ്പോൾ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് താരം. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായിരിക്കും സിനിമ പുറത്തുവരിക. ചേതം ചേനുവാണ് പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. സുഹാസിനി മണിരത്നം, സിദ്ദീഖ്, ശ്വേതാ, രോഹിത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.