in

കാമുകനുമായുള്ള ബന്ധം തകർന്നു; അഞ്ചു പേരെ വെട്ടിക്കൊന്ന് യുവതിയുടെ പ്രതികാരം..!

കർണാടക ശ്രീരംഗപട്ടണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്ന കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. കെ ആർ എസ് ബലവെട്ട സ്വദേശി ലക്ഷ്മി ആണ് പിടിയിലായത്. മരിച്ച, യുവതിയുടെ കാമുകനുമായുള്ള സ്നേഹബന്ധം തകർന്ന പ്രതികാരത്തിൽ ആണ് ഇവർ ഈ ക്രൂരകൃത്യം നടത്തിയത്. 30 വയസ്സുകാരിയായ ലക്ഷ്മി, മക്കളായ പത്തുവയസ്സുകാരൻ രാജു, നാല് വയസ്സുകാരനായ കോമൽ, ഏഴുവയസ്സുകാരനായ പുനാൽ, ഇവരുടെ സഹോദരൻ ഗണേശിൻ്റെ മകൻ എട്ടുവയസ്സുകാരനായ ഗോവിന്ദ് എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചത്. മരിച്ച ലക്ഷ്മിയുടെ അമ്മാവൻറെ മകളാണ് കൊലചെയ്ത ബലവേട്ട ലക്ഷ്മി.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി ലക്ഷ്മി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളിൽ കയറി ഇറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയും ഗംഗാറാം തമ്മിൽ തർക്കമുണ്ടായിരുന്നു. തന്നെ ഇനി ശല്യപ്പെടുത്താൻ വരരുത് എന്ന് ഇയാൾ തീർത്തു പറഞ്ഞതോടെയാണ് ഭാര്യയെയും കുട്ടികളെയും വകവരുത്താൻ ബലവെട്ട ലക്ഷ്മി പദ്ധതിയിട്ടത്. ശനിയാഴ്ച ഗംഗാറാമിൻറെ വീട്ടിൽ വെട്ടു കത്തിയുമായി എത്തിയ ലക്ഷ്മി അത് കുളിമുറിയിൽ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെനേരം കളിച്ചതിനു ശേഷം അവിടെ നിന്ന് ഭക്ഷണവും കഴിച്ചു. രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയ യുവതി കുളിമുറിയിൽ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ഗംഗാറാമിൻറെ ഭാര്യയായ ലക്ഷ്മിയെ വെട്ടുകയായിരുന്നു. നിലവിളിച്ച് ലക്ഷ്മിയെ തുടരെ വെട്ടി തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു.

ഇതോടെ സഹോദരൻറെ മകൻ ഗോവിന്ദ് എണീറ്റ് നിലവിളിച്ചതോടെ അവനെയും വെട്ടി. നിലവിളികേട്ട് ലക്ഷ്മിയുടെ മൂന്ന് കുട്ടികൾ കൂടി ഉണർന്നതോടെ അവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പുലർച്ചെ നാലര വരെ മൃതദേഹങ്ങൾക്ക് കാവലിരുന്ന ബലവെട്ട ലക്ഷ്മി പിന്നീട് കുളിച്ചതിനു ശേഷം ചോര പുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി കെ ആർ എസ് അരളിമര ബസ് സ്റ്റാൻഡിൽ എത്തി. ബസിൽ മേട്ടകല്ലയിലേക്ക് പോയ ഇവർ വസ്ത്രവും വെട്ടുകത്തിയും എറിഞ്ഞുകളഞ്ഞു. പിന്നീട് തിരിച്ചെത്തിയ ഇവർ കൊലപാതക വാർത്ത കേട്ടതോടെ ഒന്നുമറിയാത്തതുപോലെ മറ്റു ബന്ധുക്കൾക്കൊപ്പം വിലപിക്കുകയും ചെയ്തു. മരിച്ച ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം മൈസൂരുവിൽ വസ്ത്ര വിൽപനയ്ക്കായി പോയതായിരുന്നു. ബലവെട്ട ലക്ഷ്മി ശനിയാഴ്ച ഇവരുടെ വീട്ടിൽ വന്നതായി അയൽവാസികൾ നൽകിയ മൊഴിയെ തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്.

Written by admin

മെലിഞ്ഞാലും തടിച്ചാലും കളിയാക്കാൻ ഒരു പാട് പേരുണ്ടാകും:  മഞ്ജിമ മോഹൻ

ക്ഷേത്രോത്സവത്തിന്റെ അന്ന് അടുത്തുള്ള മുസ്ലിമായ വൃദ്ധൻ മരിച്ചപ്പോൾ ക്ഷേത്രകമ്മിറ്റിക്കാർ ചെയ്തത്