മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരികളായ താരങ്ങളാണ് മൃദുല വിജയും അനിയത്തി പാർവതി വിജയും ഇരുവരും മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ,പാർവ്വതിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സംഭവം നടന്നത് അടുത്തിടെയാണ്, താരത്തിന് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു , പെൺകുഞ്ഞിനെ ആണ് താരം ജന്മം നൽകിയത്. ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിലൂടെ തങ്ങളുടെ വീട്ടിൽ എത്തിയ അതിഥിയെ കുറിച്ചും വിശേഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.
അനിയത്തിയുടെത് ഒരു പ്രണയവിവാഹമായിരുന്നു, ആദ്യമൊക്കെ വീട്ടിൽ എതിർപ്പുകൾ ആയിരുന്നു ,പിന്നീട് എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. അനിയത്തി അമ്മയായതിൽ താൻ ഏറെ സന്തോഷിക്കുന്നു ,കുഞ്ഞിനു തങ്ങൾ പേര് കണ്ടു വച്ചിട്ടുണ്ട് ,പക്ഷേ 28 കഴിഞ്ഞ മാത്രമേ അത് വെളിപ്പെടുത്താൻ സാധിക്കുകയുള്ളു.
മൃദുലയും ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ്, അപ്രതീക്ഷിതമായി ചേച്ചിയും അനിയത്തിയും ഏകദേശം ഒരു അടുത്തുതന്നെ ഗർഭിണിയായതിൽ എല്ലാവർക്കും ആശ്ചര്യമായിരുന്നു ,ആദ്യത്തെ കുഞ്ഞ് വീട്ടിലേക്ക് എത്തി ഇനി രണ്ടാമത്തെ കണ്മണിയെ കാത്തിരിക്കുകയാണ് എല്ലാവരും ഗർഭിണി ആയതിനു ശേഷം മൃദുലാ സീരിയൽ നിന്ന് ഇടവേള എടുത്തു. കുഞ്ഞു ജനിച്ചതിനു ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകാം എന്നാണെന്ന് തീരുമാനം, ഗർഭിണിയായിരിക്കുന്ന സമയത്ത് ഇരുവരും പങ്കുവെച്ച് ഒരു വീഡിയോ വേറെ വൈറലായിരുന്നു, വീഡിയോ ചെയ്തതിനെ വിമർശിച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു, വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ നിരവധി വിമർശനങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നു ,വിമർശനങ്ങൾ ലഭിക്കുമ്പോഴാണ് റീച്ച്കിട്ടുന്നതും അറിയാം. വീട്ടുകാർക്ക് പ്രശ്നമില്ല പക്ഷെ കാണുന്ന മറ്റുപലർക്കും ആണ് പ്രശ്നം ഉള്ളത് എന്നും താരം വ്യക്തമാക്കി.
മൃദുല ക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് മൃദുലയും ഭർത്താവ് യുവയുമാണ് യൂട്യൂബ് ചാനലിൽ സജീവമാകാറുള്ളത് ,വീഡിയോകളും സ്വകാര്യ വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
View this post on Instagram