മലയാളികളുടെ പ്രിയ നടിയാണ് നർത്തകി കൂടിയായ താര കല്യാൺ. താര കല്യാണിന്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെ കുറിച്ച് അടുത്തിടെ മകൾ സൗഭാഗ്യ വെങ്കിടേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് അമ്മയ്ക്ക് ബാധിച്ചതെന്നാണ് സൗഭാഗ്യ പറഞ്ഞത്. ഇപ്പോള്‍ ഭര്‍ത്താവ് രാജന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താര. ജീവിച്ചിരുന്നുവെങ്കില്‍ രാജന്‍ ചേട്ടന് ഇന്ന് 60 വയസ്സാകുമായിരുന്നു എന്ന് താര കല്യാണ്‍ പറയുന്നു.
ആദ്യമായി പരിചയപ്പെട്ടതുമുതലുള്ള ഫോട്ടോകള്‍ എല്ലാം കാണിച്ചുകൊണ്ടാണ് താര ഓര്‍മകള്‍ പറയുന്നത്. ‘ദൂരദര്‍ശനില്‍ വന്ന നെയിത്തുകാരനും രാജകുമാരിയും എന്ന ടെലിഫിലീമിന്റെ ഷൂട്ടിങ് സമയത്താണ് ഞാന്‍ രാജന്‍ ചേട്ടനെ ആദ്യമായി കണ്ടത്. ഞാന്‍ രാജകുമാരിയും, രാജന്‍ ചേട്ടന്‍ നെയ്ത്തുകാരനും ആയിരുന്നു. പക്ഷെ അന്ന് കണ്ടപ്പോള്‍ എന്നെ ഇഷ്ടമായില്ല എന്നാണ് രാജന്‍ ചേട്ടന്‍ പറഞ്ഞത്. അത് കള്ളമായിരിക്കാം, അന്നെടുത്ത ഫോട്ടോയില്‍ എന്ത് സ്നേഹത്തോടെയാണ് എന്ന നോക്കുന്നത’
പിന്നീട് വിവാഹം ഉറപ്പിച്ചതും, അതിന് ശേഷം ചെയ്ത പ്രോഗ്രാമികളെ കുറിച്ചും, യാത്രകളെ കുറിച്ചും, വിവാഹത്തിന് ശേഷം സൗഭാഗ്യയെ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള വിശേഷങ്ങളും എല്ലാം താര കല്യാണ്‍ ഫോട്ടോകളിലൂടെ പറയുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല അച്ഛനാണ് രാജന്‍ ചേട്ടന്‍. മകള്‍ക്കൊപ്പം അദ്ദേഹം അത്രയും നല്ല ഓര്‍മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവള്‍ക്കും എനിക്കും രാജന്‍ ചേട്ടന്‍ തന്ന പിന്തുണ അത്രയും വലുതാണ്
‘എന്തെങ്കിലുമൊക്കെ ആകണം, അറിയപ്പെടുന്ന നടനാകണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു രാജന്‍ ചേട്ടന്. മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണ്. ഡബ്സ്മാഷ് എല്ലാം വരുന്നതിന് മുന്‍പേ മമ്മൂക്കയുടെ സിനിമയിലെ ഡയലോഗ് എല്ലാം പറഞ്ഞ് നോക്കി വീഡിയോ എടുക്കുമായിരുന്നു. എന്നെങ്കിലും വലിയൊരു നടനാകും, വലിയ ഫ്ളക്സ് ബോര്‍ഡുകളൊക്കെ വരും എന്ന് പ്രതീക്ഷിച്ചിരുന്നു. അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി.’
എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ്. ഷൂട്ടിങിന് പോകുമ്പോള്‍ ഇത്ര സമയമാവുമ്പോഴേക്കും തിരിച്ചെത്തണം, ഇന്ന ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും അദ്ദേഹം വാശി പിടിച്ചിട്ടില്ല. എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന അദ്ദേഹവും അത് തിരിച്ച് പ്രതീക്ഷിച്ചിരുന്നു.
അദ്ദേഹം തന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഞാനോ കുടുംബമോ തടസ്സമായി നിന്നിട്ടില്ല. അതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം എനിക്ക് നോക്കേണ്ടി വന്നു.
അതില്‍ ഖേദം ഒന്നുമില്ല. എല്ലാം നല്ല ഓര്‍മകളാണ്. ഇതെല്ലാം വികാരഭരിതമാണെങ്കിലും കരയില്ല എന്ന് ഞാന്‍ മനസ്സിന് കൊടുത്ത ഉറപ്പാണ്. ഈ ഓര്‍മകളെല്ലാം എടുത്തുവച്ചത് എന്റെ അമ്മയാണ്. അമ്മയും അച്ഛനും രാജന്‍ ചേട്ടനും ഇന്ന് എനിക്കൊപ്പമില്ല. ഈ ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത്.