in

സിനിമയിൽ എത്താൻ വേണ്ടി നാല് വർഷം എന്റെ ഭർത്താവുമായി കിടക്ക പങ്കിട്ടവളേ മകളായി എങ്ങനെ എനിക്ക്കാ ണാൻ സാധിക്കും..? കങ്കണയ്ക്ക് മറുപടിയുമായി സറീന വഹാബ്

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര താരമായ കങ്കണ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തി സോഷ്യല്‍ മീഡിയയുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഇപ്പോള്‍ കങ്കണയെ പറ്റി സെറീന പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

അഭിനേത്രി, മോഡല്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് സെറീന വഹാബ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ ഉള്ള ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളില്‍ പ്രാവിണ്യം നേടിയിട്ട് ഉള്ള ഒരാള്‍ കൂടിയാണ്. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് താരം അഭിനയരംഗത്ത് സജീവമാകുന്നത്.

അഭിനയജീവിതം തുടങ്ങുന്നത് ചലച്ചിത്രനിര്‍മ്മാതാവ് രാജ് കപൂറിനൊപ്പം ആണ്. 1970കളില്‍ ഇറങ്ങിയ ചിത്ത് ചോറ്, ഗോപാല്‍ കൃഷ്ണ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച താരം ഭരതന്റെ ചാമരം, മദനോത്സവം, പാളങ്ങള്‍, ആദാമിന്റെ മകന്‍ അബു എന്നീ മലയാള ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

1977 ഖരോണ്ട എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ഷാരൂഖാന്‍ അഭിനയിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അമ്മ വേഷം കൈകാര്യം ചെയ്തു. നിരവധി തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച താരം നീണ്ട ഒരു ഇടവേളയ്ക്കു ശേഷം കലണ്ടര്‍ എന്ന മലയാള ചലച്ചിത്രത്തില്‍ അഭിനയിച്ചു.

തന്നെക്കാള്‍ പ്രായം കൂടിയ ഒരാളെ ആളെ വിവാഹം കഴിച്ചതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരാള്‍ കൂടിയാണ് സെറീന വഹാബ്. അതേസമയം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയാണ് ഇന്ന് കങ്കണ. നായികാപ്രാധാന്യമുള്ള സിനിമകള്‍ നിരവധി ചെയ്തിട്ടുള്ള അഭിനയത്രി.

പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ സധൈര്യം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും പറയുകയും ചെയ്തതോടെ അവയൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. മുപ്പത്തിയഞ്ചുകാരിയായ കങ്കണയുടെ ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാം പക്ഷേ വിവാഹത്തിലെത്തുന്നതിന് മുന്‍പേ തകര്‍ന്നു.

ആദിത്യ പഞ്ചോളി, ഹൃതിക്‌റോഷന്‍ തുടങ്ങിയവരെല്ലാം കങ്കണയുടെ മുന്‍ കാമുകന്‍മാരുടെ ലിസ്റ്റില്‍ പെടുന്നവരാണ്. ജീവിതത്തില്‍ വന്നുപോയിട്ടുള്ള പുരുഷന്മാരെ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. അതില്‍ ആധിത്യയുമായുള്ള ബന്ധം മാനസികമായും ശാരീരികമായും തന്നില്‍ ഒരുപാട് വേദന സൃഷ്ടിച്ചിരുന്നു എന്നാണ് ഒരിക്കല്‍ താരം പറഞ്ഞത്.

ഉപദേശകന്‍ പീ ഡകന്‍ ആയ അവസ്ഥ എന്നാണ് ആദിത്യ പഞ്ചോളിയുമായുള്ള പ്രണയം തകര്‍ന്ന ശേഷം കങ്കണ റണൗട്ട് പറഞ്ഞത്. ബോളിവുഡില്‍ സിനിമകള്‍ ചെയ്തു തുടങ്ങിയപ്പോഴാണ് ആദിത്യ പഞ്ചോളിയുമായി താരത്തിന്റെ പ്രണയം കാട്ടുതീപോലെ പടര്‍ന്നത്.

അപ്പോള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ആയിരുന്നു ആദിത്യ പഞ്ചോളി. ഇപ്പോള്‍ തന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയും കങ്കണയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സെറീന പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി തന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞവള്‍ ആണ് കങ്കണ. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞ് കങ്കണയെ എങ്ങനെയാണ് താന്‍ ഒരു മകളായി കാണുന്നതെന്നാണ് സെറീന ചോദിക്കുന്നത്. ആദിത്യ ഒരു മോശം വ്യക്തി ആയിരുന്നു എങ്കില്‍ എന്തിന് ഇത്രയും നാള്‍ അയാള്‍ക്കൊപ്പം കങ്കണ കഴിഞ്ഞുവെന്നും സെറീന ചോദിക്കുന്നു.

Written by Editor 3

സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി.. എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു; മായ മൗഷ്മി അഭിനയം നിർത്താൻ കാരണം ഇത്: തുറന്ന് പറയുന്നു

തുണി മാറുമ്പോൾ തന്റെ ശരീരം തന്നെ ന ഗ്ന മായി കാണുമ്പോൾ എനിക്ക്എ ന്തോ ഒരു നാണം പോലെയാണ് തോന്നുന്നത്; താരം പറഞ്ഞത് ഇങ്ങനെ..!