in

തുണി മാറുമ്പോൾ തന്റെ ശരീരം തന്നെ ന ഗ്ന മായി കാണുമ്പോൾ എനിക്ക്എ ന്തോ ഒരു നാണം പോലെയാണ് തോന്നുന്നത്; താരം പറഞ്ഞത് ഇങ്ങനെ..!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. ശിക്കാർ‍, കോ ക്ടെയ്ൽ, ഉറുമി, കർമ്മയോഗി, ഒരു ഇന്ത്യൻ പ്രണയകഥ, നോർത്ത് 24 കാതം, ഹോട്ടൽ കാലിഫോർ‍ണിയ, നത്തോലി ഒരു ചെറിയ മീനല്ല, മ സാല റിപ്പബ്ലിക്, പി സാസ്, ബർമ്മ, ദി ‍ഡോൾഫിൻസ്, ബിരിയാണി തുടങ്ങിയവയാണ് കനി അഭിനയിച്ച ശ്രദ്ധേയ സിനിമകൾ.

ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. നടിയും മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായ കനി കുസൃതിയെ ബോള്‍ഡ് എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. പേരിലെ വൈവിധ്യം പോലെ തന്നെ വ്യത്യസ്തമാണ് കനിയുടെ ജീവിതവും വീക്ഷണവും.

വിവാഹം കഴിക്കാത്ത അച്ഛനമ്മമാരുടെ ഏക പുത്രി, പൂര്‍ണ ന ഗ്ന യായി സിനിമയും ഫോട്ടോഷൂട്ടും. ലൈം ഗി ക തയെക്കുറിച്ചുള്ള തുറന്നുപറച്ചില്‍. അങ്ങനെ പോകുന്നു കനിയുടെ വേറിട്ട വഴികൾ. “എന്റെ അച്ഛനമ്മമാര്‍ വിവാഹം കഴിച്ചിട്ടില്ല. അച്ഛനെ ഞാന്‍ പേരെടുത്താണ് വിളിക്കുന്നത്.

മൈ ത്രേയനെന്ന്. അമ്മയെ ചേച്ചിയെന്നും. ഒന്നാം ക്ലാസ് മുതല്‍ ഞാനിതിന് മറുപടി പറഞ്ഞു കൊണ്ടിരിക്കുകയാണ്. മൈ ത്രേയന്‍ എന്നോട് ചെറുപ്പത്തിലേ പറഞ്ഞിട്ടുണ്ട് പേര് വിളിച്ചാല്‍ മതിയെന്ന്. അദ്ദേഹത്തിന് അതാണ് ഇഷ്ടം. അച്ഛനും അമ്മയും നിരീശ്വരവാദികളാണ്. അച്ഛനാണ് കട്ട നിരീ ശ്വരവാദി. ദൈ വമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

പക്ഷെ അങ്ങനയൊരു സാഹചര്യത്തില്‍ നിന്ന് വന്നിട്ടും ഞാന്‍ അ മ്പലത്തിലും പ ള്ളിയിലുമൊക്കെ പോകുമായിരുന്നു. അവരൊരിക്കലും അവരുടെ തീരുമാനങ്ങളും താല്പര്യങ്ങളും എന്നില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഇത്തരം സാഹചര്യമായതിനാല്‍ പലപ്പോഴും പല ചോദ്യങ്ങള്‍ കൊണ്ടും പണ്ട് മുതലേ വീര്‍പ്പുമുട്ടിയിട്ടുണ്ട്.

ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. എന്റെ അച്ഛനമ്മമാരെ സാധാരണ അച്ഛനമ്മമാരെപ്പോലെയാക്കാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. എനിക്കിഷ്ടമുണ്ടായിട്ട് ചെയ്തതല്ല അഭിനം. അതിനോടുള്ള പാഷന്‍ കൊണ്ട് പോയതുമല്ല.

നാടകങ്ങളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാതിരുന്ന സമയത്ത് ഒരു സഹായത്തിന് എന്ന രീതിയിലാണ് പോയത്. അഭിനയിക്കാനറിയില്ലെങ്കിലും ഒരു പെണ്‍കുട്ടിയെ വേണമായിരുന്നു നാടക സംഘത്തിന്. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. അങ്ങനെ വല്ലാത്ത ഗതികേടിലായ സമയത്ത് സഹായിക്കനായി പോയതാണ്.

ഞാന്‍ ഭയങ്കര നാണക്കാരിയായിരുന്നു. വേറാരും മുറിയില്‍ ഇല്ലെങ്കില്‍ പോലും ഞാന്‍ പോലും കാണരുതെന്ന് കരുതി ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം മാറിക്കൊണ്ടിരുന്നത്. നാടകം കളിച്ച് തുടങ്ങിയതോടെയാണ് അത് മാറിയത്. ആദ്യം നാടകം ചെയ്യാന്‍ തുടങ്ങിയ സമയത്ത് ഒരു ബ്ലൗ സും പാവാടയുമായിരുന്നു വേഷം.

വയറൊക്കെ കുറേശ്ശെ കാണാം, അത്രയേയുള്ളൂ. അതിന് ഞാന്‍ കരഞ്ഞതിന് കയ്യും കണക്കുമില്ല. പിന്നെ അവിടേം ഇവിടേമൊക്കെ സൂചി കുത്തി അഭിനയിക്കും. പിന്നെ പതുക്കെ പതുക്കെ നമ്മള്‍ മാറി തുടങ്ങും. ഇത് നമ്മളല്ല, ആ കഥാപാത്രം ഇങ്ങനെയാണ് എന്ന ചിന്ത നമ്മളില്‍ വരും. ആ കഥാപാത്രത്തിന്റെ ചിന്തകള്‍ അവരുടെ രീതികള്‍ അതൊക്കെയാണ് പിന്നെ നമ്മളും ചിന്തിക്കുക.

അങ്ങനെ ഒരു ദിവസം എന്റെ നാണം അങ്ങ് പോവുകയാണ്. പിന്നെ തു ണി ഇത്രയും മാറ്റുന്നതില്‍ കുഴപ്പമുണ്ട്, കുഴപ്പമില്ല എന്നിങ്ങനെയുള്ള ചിന്തകള്‍ ഒന്നുമില്ലാതാവുകയാണ്. ഒരു സിനിമയില്‍ എനിക്ക് പൂര്‍ണ ന ഗ്‌നയായി അഭിനയിക്കേണ്ടിയി വന്നിട്ടുണ്ട്. അതൊരു വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.”-കനി പറഞ്ഞു.