in ,

ഒരാളോട് മാത്രമുള്ള പ്രണയമില്ല! അതിനെന്താണെന്ന് വിൻസി അലോഷ്യസ്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് വിൻസി. നായിക നായകൻ ഷോയിൽ രണ്ടാം സ്ഥാനം നേടിയ വിൻസി ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു നായികയാണ് .നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റ വഴി .ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി ക്കൊണ്ടിരിക്കുകയാണ് ,

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്, ഒരു ഓൺലൈൻ മാധ്യമത്തിലെ തലക്കെട്ട് സ്ക്രീൻഷോട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എനിക്ക് പ്രണയം ഉണ്ട് പക്ഷേ അത് ഒന്നല്ല, ഞാനൊരു പൊലിറ്റിസ്റ്റാണ് എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. അതിനെന്താണ് എന്നാണ് നടി മറുപടി നൽകിയത്. മലയാളസിനിമയിലെ പ്രമുഖ താരങ്ങളും കമൻറുകൾ നൽകിയിട്ടുണ്ട് .സയനോര, അക്ഷയ്രാധാകൃഷ്ണനും ഒക്കെ താരത്തെ പിന്തുണച്ച് കൊണ്ട് എത്തിയിരിന്നു.

ഇത്തരത്തിലുള്ള പല ഓൺലൈൻ മാധ്യമങ്ങളുടെ തലക്കെട്ടുകളാൽ താരങ്ങളെ അപമാനിക്കുന്നത് പതിവുകാഴ്ചയാണ് എന്ന് പലരും കമൻറുകൾ നൽകിയിരിന്നു.താരത്തിന് കൈനിറയെ ചിത്രങ്ങളാണ് ഇപ്പോഴുള്ളത് ,ഇതിനുമുമ്പ് നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം നടി ചെയ്തിരുന്നു.നടി കേന്ദ്ര കഥാപാത്രമായി എത്തുന്ന വേറെയും കുറേ ചിത്രങ്ങൾ ഇനി പുറത്തിറങ്ങാൻ ഇരിക്കുകയാണ്

Written by admin

സിനിമ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നില്ല, ഐശ്വര്യ ലക്ഷ്മി

കറുത്ത പെണ്ണേ..നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ, കറുപ്പ് സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ വൈറൽ