in

വിൻസി അലോഷ്യസ് പേരുമാറ്റി : മാറ്റത്തിന് ചിന്തിപ്പിച്ചത് മമ്മൂട്ടിയാണെന്ന് നടി

Vincy Aloysius changing her name.

നായിക നായകൻ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് വിൻസി അലോഷ്യസ്. ചുരുങ്ങിയ കാലം കൊണ്ടാണ് വിൻസി മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ സംസ്ഥാന അവാർഡ് അടക്കം വിൻസി സ്വന്തമാക്കിയിരുന്നു. ഇപ്പോഴത്തെ വിജയത്തിളക്കത്തിന് പിന്നാലെ താരം പേരു മാറ്റുന്നതായി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണത്തിനിടയാണ് തൻറെ പേരുമാറ്റത്തെക്കുറിച്ച് ചിന്തിച്ചതെന്നും മമ്മൂട്ടിയാണ് പേര് മാറ്റാൻ തന്നെ പ്രചോദിപ്പിച്ചതെന്നും നടി പറയുന്നു.

പേര് മാറ്റി നടി വിൻസി അലോഷ്യസ്. വിൻസി (Vincy) എന്നത് ‘വിൻ സി (Win C) എന്നു പരിഷ്കരിച്ചതായി താരം സമൂഹമാധ്യമത്തിലൂടെ കുറിച്ചിട്ടുണ്ട്. മമ്മൂട്ടി ആയിരുന്നു തന്നെ വിൻസി എന്ന് വിളിച്ചതും അതുകൊണ്ട് തന്നെ ഇനിമുതൽ ആളുകൾ വിൻ സി എന്ന് വിളിക്കാൻ താല്പര്യപ്പെടുന്നു എന്നും താരം സമൂഹമാധ്യമത്തിലൂടെ എഴുതി.

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വരികൾ ഇങ്ങനെ:  പരിചയപ്പെടുന്നവരൊക്കെ എന്നെ എന്നെ വിൻ സി എന്ന് വിളിക്കുമ്പോൾ എല്ലാം ഹൃദയത്തിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും ആ നിമിഷം അനുഭവപ്പെടും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നൽ ഉണ്ടാകും ചിലപ്പോൾ. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നുപോയി.. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും പേര് മാറ്റുകയാണ് എന്നെ ഇനി എല്ലാവരും വിൻ സി എന്ന് വിളിക്കണമെന്നും നടി സമൂഹമാധ്യമത്തിലൂടെ എഴുതി.