in

അവൻ അന്ന് എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി; നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തുന്നു

2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിന്‍സി അലോഷ്യസ് സിനിമയിൽ എത്തിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി.

സിനിമയിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ നടിമാർ തങ്ങൾക്ക് ക്രഷ് തോന്നിയവരെ കുറിച്ച് വീട്ടിത്തുറന്നു പറയുന്ന ഇക്കാലത്ത് തനിക്കും ഒരാളോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും അത് അവന്റെ കയ്യിൽ പിടിച്ചപ്പോൾ ആണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

തനിക്കു ക്രഷ് തോന്നിയിട്ടുള്ള ആൾ സിനിമയിൽ ഉള്ളതല്ല. എന്റെ കൂടെ തന്നെ പഠിച്ച ആളാണ്. അദ്ദേഹത്തിന്റെ പേര് അശ്വിൻ ചന്ദ്രൻ. ഞാൻ ഇതു പറയുമ്പോൾ അവന്റെ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയിട്ടുണ്ടാവുമെന്നും നടി പറയുന്നു. ക്രഷ് തോന്നാനുണ്ടായ കാരണത്തെ പറ്റിയും വിൻസി സൂചിപ്പിച്ചു. അന്നു ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു കുഞ്ഞ് കുട്ടിയായിരുന്നു.

ടീച്ചർമാർ ക്ലാസ്സിൽ ഇല്ലാതിരുന്ന ഒരു ദിവസം, ക്ലാസിൽ സംസാരിക്കുന്നവരുടെ പേര് ഞാൻ ബോർഡിൽ എഴുതി കൊണ്ടിരിക്കുകയാണ്. അപ്പോൾ അവന്റെ പേരും എഴുതി. എന്നെ വിളിച്ചിട്ട് ആ പേര് മായിക്കാൻ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞ് തിരിച്ച് പോവുന്ന വഴിയ്ക്ക് അവൻ എന്റെ കൈയ്യിൽ കയറി പിടിച്ചു. അന്നേരം തനിക്ക് ക്രഷ് തോന്നിയെന്നാണ് വിൻസി പറയുന്നത്.

മറ്റൊരു രസകരമായ ചോദ്യവും ഉത്തരവും കൂടി ആ അഭിമുഖത്തിൽ ഉണ്ടായി. ഹോട്ട് എന്ന വാക്ക് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നതെന്താണെന്ന ചോദ്യത്തിനാണു താനുണ്ടാക്കിയ ചിക്കൻ കറി എന്ന രസകരമായ മറുപടി വിൻസി നൽകിയത്. മറ്റുള്ളവരെ പോലെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണു താരവും. ജീ​വി​ത​ത്തി​ൽ ഓ​ർ​ത്തി​രി​ക്കു​ന്ന ഒ​രു സ​ന്തോ​ഷ നി​മി​ഷം ‘നാ​യി​ക നാ​യ​ക​’​ന്റെ ഓ​ഡി​ഷ​ൻ സ​മ​യ​ത്താ​ണ്.

സെ​ക്ക​ൻഡ്​ ഓ​ഡി​ഷ​നും തേ​ർ​ഡ്​ ഓ​ഡി​ഷ​നും അ​വ​ർ വി​ളി​ച്ചി​ല്ല. അ​തോ​ടെ അ​വ​ർ ഒ​ഴി​വാ​ക്കി​യെ​ന്നു ക​രു​തി. പെ​​ട്ടെ​ന്ന്​ അ​വ​ർ ഒ​രു ദി​വ​സം വി​ളി​ച്ചി​ട്ട്​ പ​റ​യു​ക​യാ​ണ്,​ വ​ർ​ക്​ഷോ​പ്പി​ന്​ അ​റ്റ​ൻഡ്​ ചെ​യ്യാ​ൻ. ആ സ​ന്തോ​ഷം, അ​ത്​ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റി​ല്ല. ഇതിനിടെ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണു വിൻസി.

താരം തന്നെ ആണ് സോഷ്യൽ മീഡിയ പേജിലൂടെ ഈ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് വിൻസി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ആണ് വിൻസി അവതരിപ്പിക്കുന്നത്. ഒരു മലയാളി കഥാപാത്രം ആയിട്ടാണ് വിൻസി ചിത്രത്തിൽ എത്തുന്നത്. എന്നാൽ ചിത്രത്തിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം ഡയലോഗുകളും ഹിന്ദിയിൽ ആണത്രെ. അതുകൊണ്ട് ഭാഷ പഠിക്കുക എന്നത് തനിക്ക് ഒരു വെല്ലുവിളി ആയിരുന്നെന്നും താരം പറഞ്ഞു.