in ,

ഇത് എൻറെ ബ്രോ ഡാഡി, എന്നും എപ്പോഴും വീണ ‘നന്ദകുമാർ’ ആയിരിക്കുന്നതിൽ അഭിമാനം, വീണ നന്ദകുമാർ

ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. മലയാളം, തമിഴ് ചിത്രങ്ങളിൽ വീണ ഇതിനോടകം അഭിനയിച്ചു. മുംബൈയിൽ ആണ് വീണ നന്ദകുമാർ ജനിച്ചതെങ്കിലും ,പാലക്കാട് ജില്ലയിൽ ഒറ്റപാലം ആണ് സ്വദേശം. കടംകഥ എന്ന മലയാളം സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. വിനയ് ഫോർട്ട് നായകനായ ഈ ചിത്രം സെന്തിൽ രാജനാണ് സംവിധാനം ചെയ്തത്. ജോജു ജോർജ്ജ്, കിഷോർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.പിനീട് ചില തമിഴ് ചിത്രങ്ങളിലും വീണ അഭിനയിച്ചു.

ബ്രോ ഡാഡിയെക്കുറിച്ച് വീണ പങ്കുവെച്ച കുറിപ്പിങ്ങനെ, എല്ലാ ബ്രോ ഡാഡിമാരും ശ്രദ്ധിക്കുക, ഇത് എൻറെ ബ്രോ ഡാഡി. എനിക്ക് എപ്പോഴൊക്കെ നല്ല ഭക്ഷണം വേണോ, അപ്പോഴെല്ലാം അത് പാചകം ചെയ്തു തരുന്ന വ്യക്തി. മറ്റൊരാളെ എങ്ങനെ സ്നേഹിക്കണം എന്ന് സ്വന്തം സ്നേഹപ്രകടനം കൊണ്ട് എന്നെ പഠിപ്പിച്ച വ്യക്തി. സ്വന്തം നിലയിൽ നിന്നു കൊണ്ട് ജീവിക്കുവാൻ എന്നെ പഠിപ്പിച്ച വ്യക്തി. എനിക്ക് തന്ന സ്നേഹത്തിനും കരുതലിനും എല്ലാം നന്ദി. എന്നും എപ്പോഴും വീണ ‘നന്ദകുമാർ’ ആയിരിക്കുന്നതിൽ അഭിമാനം

ജനുവരി 26നാണ് ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Written by admin

ദിലീപ് ഒരു നല്ല അച്ഛനാണ്, രണ്ട് പെൺമക്കളാണ് അദ്ദേഹത്തിന്, ദിലീപിനെ കുറിച്ച് ആരാധകര്

‘അമ്പോ!!!!സാരിയിൽ വീണ്ടും ഹോട്ടായി മലയാളി മോഡൽ’നീരജ നായർ’…ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ