in

സെക്സ് കോമഡി സിനിമകളുടെ ഭാഗമാകാൻ ബോളിവുഡിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു എന്നാൽ അത്തരം റോളുകളോട് താൽപര്യമില്ല

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് ഉണ്ണി മുകുന്ദൻ മല്ലുസിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം ഇപ്പോൾ ജയ് ഗണേശ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ബോളിവുഡ് അവസരങ്ങൾ താൻ നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി കൊണ്ടാണ് ഉണ്ണി മുകുന്ദൻ രംഗത്തെത്തിയത് പൊതുവേ അല്പം ജിമ്മൻ ആയതുകൊണ്ട് തന്നെ അത്തരം റോളുകളാണ് താരത്തെ തേടിയെത്തുന്നത് പലതും അത്തരത്തിൽ സെക്സ് കോമഡികളിൽ നായകനാവാൻ തനിക്ക് ബോളിവുഡിൽ നിന്നും ഓഫർ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്

അത്തരം സിനിമകളുടെ ഭാഗമാകാൻ തനിക്ക് താല്പര്യം ഇല്ല അത് ആഗ്രഹിക്കുന്നുമില്ല ആർമി പ്രമേയം ആകുന്ന ഒരു സിനിമയിൽ താൻ നായകനാകുന്നു വിശദമായ അപ്ഡേറ്റ് ഉടനെ തന്നെ പുറത്തു വിടാം എന്നും ഉണ്ണി പറയുന്നു ചിത്രം വലിയ പ്രതീക്ഷയോടെ ഉണ്ണിമുകുന്ദൻ നോക്കിക്കാണുന്ന ഒരു ചിത്രമാണ് ഈ ചിത്രത്തിൽ വളരെ മികച്ച വേഷം തന്നെയാണ് താരത്തെ തേടി എത്തിയിരിക്കുന്നത് അതിമനോഹരമായ രീതിയിൽ തന്നെയാണ് ചിത്രത്തിൽ താരം അഭിനയിച്ചിരിക്കുന്നത് എന്നാൽ ചിത്രത്തിന്റെ പേരിൽ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടേണ്ട സാഹചര്യം പോലും ഒരു ഘട്ടത്തിൽ ഉണ്ണിമുകുന്ദന് വന്നിരുന്നു രാഷ്ട്രീയവുമായി സിനിമയെ കൂട്ടിക്കുഴക്കരുത് എന്നായിരുന്നു ആ സമയത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞത്

ബിജെപി പാർട്ടിയിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ വലിയ തോതിൽ സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ഒരു വ്യക്തിയാണ് ഉണ്ണി മുകുന്ദൻ എന്നാൽ തന്റെ പേഴ്സണൽ കാര്യങ്ങളെ എന്തിനാണ് ആളുകൾ ഇത്തരത്തിൽ നോക്കിക്കാണുന്നത് എന്ന് പല കുറി താരം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവരുടെ ആവശ്യമുണ്ടോ എന്നായിരുന്നു പലപ്പോഴും ഉണ്ണിമുകുന്ദൻ ചോദിച്ചിരുന്നത് തന്റെ വിശ്വാസം ആരെയും വ്രണപ്പെടുത്തുന്നത് മാത്രം വിശ്വാസമാണ് എന്നും അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ തന്നെ ഇത്രയും ക്രൂശിക്കേണ്ട കാര്യമുണ്ടോ എന്ന് ഒക്കെ പലതവണയും താരം പറഞ്ഞിരുന്നു പലപ്പോഴും പല തരത്തിലുള്ള വ്യാജവാർത്തകളും ഉണ്ണിമുകുന്ദന്റെ പേരിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനൊക്കെ അപ്പോൾ തന്നെ പ്രതികരിക്കുന്ന കൂട്ടത്തിൽ ആണ് താരം.

Written by rincy

ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന ലുക്ക്, കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ വൈറൽ, അമ്പരന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ സുരേഷേട്ടൻ കൊല്ലും, ഷൂട്ട് കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ രാധിക വാശിപിടിച്ചു, ഒടുവിൽ ഞാൻ എടുത്തുപൊക്കി- സുരേഷ് ഗോപി