in

മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും? വ്യാജ വാർത്തക്കെതിരെ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തിൽ വളരെയധികം ആരാധകരുള്ള യുവനടൻമാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ മസിലളിയൻ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ഉണ്ണി മുകുന്ദൻ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു ഗ്രൂപ്പിൽ ഉണ്ണിയെയും നടി അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് താരം.

പോപ്പുലർ ഒപ്പീനിയൻസ് മലയാളം എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിൽ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം ‘മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇതിൻറെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്ത് ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്.

അടുത്തിടെ പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത ഒരു വീഡിയോ അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ച് വേദി പങ്കുവെച്ചപ്പോഴുള്ള നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോക്ക് നടി നൽകിയ പശ്ചാത്തല ഗാനമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായത്.

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ ‘എന്തേ ഹൃദയതാളം മുറുകിയോ’ എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്. ഈ വരികൾ ക്യാപ്ഷനായും അനുശ്രീ നൽകിയിരുന്നു. ഇതോടെ ഇരുവരും വിവാഹം ചെയ്യണമെന്ന അഭ്യർത്ഥനയുമായി ആരാധകരും എത്തി. ഇരുവരേയും ഒന്നിച്ചുകാണാൻ നല്ല രസമുണ്ടെന്നും കല്ല്യാണം കഴിച്ചുകൂടേയെന്നും ആരാധകർ ചോദിച്ചിരുന്നു.

Written by admin

അച്ഛനുൾപ്പെടെ താന്‍ കണ്ട എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ല, എവിടെയൊക്കെയോ അവര്‍ക്കൊരു അഹങ്കാരമുണ്ട്, തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്- ധ്യാന്‍ ശ്രീനിവാസന്‍

സുരേഷ് ഗോപിയുടെ തോളത്ത് ചേർന്ന് കിടന്ന് കുസൃതി കാട്ടി കുരുന്ന്, വീഡയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ